View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യമുന ഒഴുകും ...

ചിത്രംസുന്ദര കല്യാണം (2011)
ചലച്ചിത്ര സംവിധാനംചന്ദ്ര മോഹന്‍
ഗാനരചനറഷീദ് പാറക്കല്‍
സംഗീതംഅസീസ് സേവ്യർ
ആലാപനംമിന്‍മിനി, ശാന്തി

വരികള്‍

aa...aa..aa...aa...
Yamuna ozhukum kaalamellaam virahavathiyo raadha
Yaadava muralee geethamellaam marannuvo naadhaa
ivide ee thaazhvarayum kulirilam kaattum
madhuramee sandhyakalum ormayille devaa
(Yamunayozhukum...)

um..um..um..um..
Ariyumo nilaavu pozhiyum pulinavum kinaavukalum
inayarayannam neenthiyozhukum madhura vrindaavanavum
peeli neerthiyaadum mayilum veena meettum poonkuyilum
neelavaanam thaarakangal veenurangum raavukalum
malanira thazhukunna mukilala nee
(Yamunayozhukum...)

Orkkumo kozhinja kaalam ini varaatha naalukalum
govardhana giri chaari nammal eenamaay paariyathum
neeyenikku thanna moham veenudanju pokukayo
aa dinangal orthu paadum kaattu ninnu kezhukayo
kanavukalaayathu theerukayo
(Yamunayozhukum...)
ആ...ആ...ആ...ആ..ആ...
യമുന ഒഴുകും കാലമെല്ലാം വിരഹവതിയോ രാധ
യാദവമുരളീ ഗീതമെല്ലാം മറന്നുവോ നാഥാ
ഇവിടെ ഈ താഴ്വരയും കുളിരിളം കാറ്റും
മധുരമീ സന്ധ്യകളും ഓർമ്മയില്ലേ ദേവാ
(യമുനയൊഴുകും...)

ഉം..ഉം..ഉം..ഉം...
അറിയുമോ നിലാവ് പൊഴിയും പുളിനവും കിനാവുകളും
ഇണയരയന്നം നീന്തിയൊഴുകും മധുരവൃന്ദാവനവും
പീലി നീർത്തിയാടും മയിലും വീണ മീട്ടും പൂങ്കുയിലും
നീലവാനം താരകങ്ങൾ വീണുറങ്ങും രാവുകളും
മലനിര തഴുകുന്ന മുകിലല നീ
(യമുനയൊഴുകും...)

ഓർക്കുമോ കൊഴിഞ്ഞ കാലം ഇനിവരാത്ത നാളുകളും
ഗോവർദ്ധന ഗിരി ചാരി നമ്മൾ ഈണമായ് പാറിയതും
നീയെനിക്കു തന്ന മോഹം വീണുടഞ്ഞു പോകുകയോ
ആ ദിനങ്ങൽ ഓർത്തു പാടും കാറ്റു നിന്നു കേഴുകയോ
കനവുകളായതു തീരുകയോ
(യമുനയൊഴുകും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിയിണയിൽ
ആലാപനം : ശാന്തി, നിമ്മി, അസീസ് സേവ്യർ   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : അസീസ് സേവ്യർ
റീചാർജ് അലകളിൽ
ആലാപനം : യൂനസിയോ, രഞ്ജൻ രാജ്, ഷീന   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : അസീസ് സേവ്യർ
ശലഭമായ്
ആലാപനം : അനുപമ, കോറസ്‌, ഷൈൻ കുമാർ   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : അസീസ് സേവ്യർ