View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തമ്പ്രാനേ ...

ചിത്രംരഘുവിന്റെ സ്വന്തം രസിയ (2011)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംസാജൻ മാധവ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thambraane...
ee lokam vaazhum daivathambraane
kannille...
kanneerinneenam kelkkaan kaathille
swapnangal vilkkunnoo njangal
dukham nenchilettuvaangunnu
(thambraane)

penne nin meni thedi maaloru vanne
kannile kaamakkootil karimbhootham unarnne
mannile keedangal komarakkoottangal
karayuvaan kanneerilla ozhukunnu chora
pidayunna nenchil oru saanthwanathin
thiri thelikkaanavan vanneedumo
paapikalkkekumo nanma shaapamoksham
(thambraane)

snehathin muthum thedi mohathira neenthi
shokathin chippikal kittiya hridayangal thengi
theruvinte aathmaakkal karimashikkolangal
vishappinte vedaanthangal maduthavar njangal
vidhiyude kayyil vikrithiyaay theerum
verum kalippaattangal ee manushyar
ini vendaa njangalkku swarggaraajya soukhyam
(thambraane)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തമ്പ്രാനേ ...
ഈ ലോകം വാഴും ദൈവത്തമ്പ്രാനേ
കണ്ണില്ലേ ...
കണ്ണീരിന്നീണം കേള്‍ക്കാന്‍ കാതില്ലേ
സ്വപ്‌നങ്ങള്‍ വില്‍ക്കുന്നൂ ഞങ്ങള്‍
ദു:ഖം നെഞ്ചിലേറ്റുവാങ്ങുന്നു
(തമ്പ്രാനേ )

പെണ്ണേ നിന്‍ മേനി തേടി മാളോരു വന്നേ
കണ്ണിലെ കാമക്കൂട്ടില്‍ കരിംഭൂതം ഉണര്‍ന്നേ
മണ്ണിലെ കീടങ്ങള്‍ കോമരക്കൂട്ടങ്ങള്‍
കരയുവാന്‍ കണ്ണീരില്ല ഒഴുകുന്നു ചോര
പിടയുന്ന നെഞ്ചില്‍ ഒരു സാന്ത്വനത്തിന്‍
തിരി തെളിക്കാനവന്‍ വന്നീടുമോ
പാപികള്‍ക്കേകുമോ നന്മ ശാപമോക്ഷം
(തമ്പ്രാനേ)

സ്നേഹത്തിന്‍ മുത്തും തേടി മോഹത്തിര നീന്തി
ശോകത്തിന്‍ ചിപ്പികള്‍ കിട്ടിയ ഹൃദയങ്ങള്‍ തേങ്ങി
തെരുവിന്റെ ആത്മാക്കള്‍ കരിമഷിക്കോലങ്ങള്‍
വിശപ്പിന്റെ വേദാന്തങ്ങള്‍ മടുത്തവര്‍ ഞങ്ങള്‍
വിധിയുടെ കയ്യില്‍ വികൃതിയായ് തീരും
വെറും കളിപ്പാട്ടങ്ങള്‍ ഈ മനുഷ്യര്‍
ഇനി വേണ്ടാ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യ സൌഖ്യം
(തമ്പ്രാനേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീവേനൽ
ആലാപനം : സിസിലി, സാജൻ മാധവ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്
ഡാഫോഡിൽ പൂവ്
ആലാപനം : കാര്‍ത്തിക്, സുചിത്ര കാർത്തിക്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്
കാറ്റേ നീ കണ്ടോ
ആലാപനം : മഞ്ജരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്