Olakkuda Choodunnoru ...
Movie | Maanikyakkallu (2011) |
Movie Director | M Mohanan |
Lyrics | Anil Panachooran |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Olakkuda choodunnoru medundathinange- kkarayethaan kothiyundo maname thoovalkkodi minnunnoru koottil kalamelathinu changaathikal undo niraye Vithil kudi kollunnoru saaram niramaarnnaarnnoru puthan malaraakum vazhiye Kannil kathiraadunnoru muthaay mula pottunnoru cheppaay chiri chorunnorazhake ilamanassukale pularoliyarike maayaamara maaraanoru paandippadamundo kiliye (Olakkuda .....) Engum madhumaasam mannin mruduhaasam nenchake thoomarandam etho chamayangal mancham nirayunnu bhoomiykku chaarthi nilkkaan mullakkodiyoonjaalel aayam vannu allithalir aaditheernnu Uchakkilavelkkunnoru payyin kaathil kaakkappennentho chonnu pookkum vayalorathoru thottam kuzhaloothum kili thaanirangi vannananjuvo (Olakkuda .....) Thennum thelimegham chantham thirayunnu kannaadi poompuzhayil maanam mazhavillin paalam paniyunnu paarinnu paarthu nilkkaan villaattakal paadunnoru paattin koottaay pullikkuyilaalum vannu unnikkaliveedulloru theeram thannil puthan kaliyodam vannu kaattin vazhiyorathaa paattil padamoonnum cheru koottamethiyettunarthiyo (Olakkuda .....) | ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിനു ചങ്ങാതികള്‍ ഉണ്ടോ നിറയേ വിത്തില്‍ കുടി കൊള്ളുന്നൊരു സാരം നിറമാര്‍ന്നാര്‍ന്നൊരു പുത്തന്‍ മലരാകും വഴിയേ... കണ്ണില്‍ കതിരാടുന്നൊരു മുത്തായ് മുളപൊട്ടുന്നൊരു ചെപ്പായ് ചിരി ചോരുന്നോരഴകേ ഇളമനസ്സുകളേ പുലരൊളിയരികേ മായാമറ മാറാനൊരു പാണ്ടിപ്പദമുണ്ടോ കിളിയേ (ഓലക്കുട) എങ്ങും മധുമാസം മണ്ണിന്‍ മൃദു ഹാസം നെഞ്ചാകെ തൂമരന്ദം ഏതോ ചമയങ്ങള്‍ മഞ്ചം നിറയുന്നൂ ഭൂമിക്കു ചാര്‍ത്തി നില്‍ക്കാന്‍ മുല്ലക്കൊടിയൂഞ്ഞാലേല്‍ ആയം വന്നൂ അല്ലിത്തളിര്‍ ആടിത്തീര്‍ന്നു ഉച്ചയ്ക്കിളവേല്‍ക്കുന്നൊരു പയ്യിന്‍ കാതില്‍ കാക്കപ്പെണ്ണെന്തോ ചൊന്നൂ പൂക്കും വയലോരത്തൊരു തോറ്റം കുഴലൂതും കിളി താണിറങ്ങി വന്നണഞ്ഞുവോ... (ഓലക്കുട) തെന്നും തെളിമേഘം ചന്തം തിരയുന്നൂ കണ്ണാടിപൂമ്പുഴയില്‍ മാനം മഴവില്ലിന്‍ പാലം പണിയുന്നൂ പാരിന്നു പാര്‍ത്തു നില്‍ക്കാന്‍ വില്ലാറ്റകള്‍ പാടുന്നൊരു പാട്ടിന്‍ കൂട്ടായ് പുള്ളിക്കുയിലാളും വന്നൂ ഉണ്ണിക്കളിവീടുള്ളോരു തീരം തന്നില്‍ പുത്തന്‍ കളിയോടം വന്നൂ കാറ്റിന്‍ വഴിയോരത്താ പാട്ടില്‍ പദമൂന്നും ചെറു കൂട്ടമെത്തിയേറ്റുണര്ത്തിയോ (ഓലക്കുട) |
Other Songs in this movie
- Naadaayaaloru
- Singer : Sherdin | Lyrics : Anil Panachooran | Music : M Jayachandran
- Chembarathi Kammalittu
- Singer : Shreya Ghoshal, Ravisankar | Lyrics : Anil Panachooran | Music : M Jayachandran
- Mele Maanathe
- Singer : V Devanand | Lyrics : Ramesh Kavil | Music : M Jayachandran