View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണില്‍ക്കണ്ണില്‍ ചൂടും ...

ചിത്രംപ്രിയപ്പെട്ട നാട്ടുകാരേ (2011)
ചലച്ചിത്ര സംവിധാനംശ്രീജിത് പലേരി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅജി സരസ്‌
ആലാപനംവിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Kannil kannil choodum en kalyaanappenninee naanam
munnaazhipponnil mungi neeraadum
kallakkadakkannil naanam....(kannil kannil......)
nenchil nenchil moolum nin manchaadi chundile eenam
aaraarum kaanaathe kaathu sookshikkum
aadyaanuraagathin eenam.....
ponnoonjaal aadikkaan chempakappoomarakkompu
kompinmel chaanchaadum
sundari praavinte konchal
pachaka munthiri thoppil
mani thanka kinaavinte thaalam
pichakappoomanam thookum
kuliraathira raavinte yaamam.....

Kai vala konchi nee kulirampeyyana
kanaka nilaavu than poo madiyil
maniyara vaathilil mutti vilichu nee
maanasa mainayaay maariduvaan
aka nencham mizhiyaale malarampaay nee
ilachantham thazhukeedum puthu manjaay nee
azhake......neeyente swantham
mozhi madhuram peyyunna sammatha raavente swantham....

Marukara kaanuvaan nin anuraagamaam
madhura thoniyil naam thuzhanju
manassinu deepamaay kunkuma sandhyayil
gandharva thaarakam thaazhe vannu
nira raavil manichantham kani kaanaanaay
kaithennal thazhukumpol swara jathiyaay naam
hridayathin aazhangal thedi
rithu shalabhangalaay vinnilaadeedumee nalla janmam.....
(kannil kannil choodum......)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണില്‍ കണ്ണില്‍ ചൂടും എന്‍ കല്യാണപ്പെണ്ണിനീ നാണം
മുന്നാഴിപ്പൊന്നില്‍ മുങ്ങി നീരാടും
കള്ളക്കടക്കണ്ണില്‍ നാണം....(കണ്ണില്‍ കണ്ണില്‍......)
നെഞ്ചില്‍ നെഞ്ചില്‍ മൂളും നിന്‍ മഞ്ചാടിച്ചുണ്ടിലെ ഈണം
ആരാരും കാണാതെ കാത്തു സൂക്ഷിക്കും
ആദ്യാനുരാഗത്തിന്‍ ഈണം.....
പൊന്നൂഞ്ഞാല്‍ ആടിക്കാന്‍ ചെമ്പകപ്പൂമരക്കൊമ്പു്
കൊമ്പിന്മേല്‍ ചാഞ്ചാടും
സുന്ദരിപ്രാവിന്റെ കൊഞ്ചല്‍
പച്ചക മുന്തിരിത്തോപ്പില്‍
മണിത്തങ്കക്കിനാവിന്റെ താളം
പിച്ചകപ്പൂമണം തൂകും
കുളിരാതിരരാവിന്റെ യാമം...

കൈവള കൊഞ്ചി നീ കുളിരമ്പെയ്യണ
കനകനിലാവു തന്‍ പൂമടിയില്‍
മണിയറവാതിലില്‍ മുട്ടി വിളിച്ചു നീ
മാനസമൈനയായ് മാറിടുവാന്‍
അകനെഞ്ചം മിഴിയാലേ മലരമ്പായ് നീ
ഇലച്ചന്തം തഴുകീടും പുതുമഞ്ഞായ്‌ നീ
അഴകേ......നീയെന്റെ സ്വന്തം
മൊഴിമധുരം പെയ്യുന്ന സമ്മതരാവെന്റെ സ്വന്തം....

മറുകര കാണുവാന്‍ നിന്നനുരാഗമാം
മധുരത്തോണിയില്‍ നാം തുഴഞ്ഞു
മനസ്സിനു ദീപമായ് കുങ്കുമസന്ധ്യയില്‍
ഗന്ധര്‍വ്വതാരകം താഴെ വന്നു
നിറരാവിൻ മണിച്ചന്തം കണി കാണാനായ്
തൈത്തെന്നല്‍ തഴുകുമ്പോള്‍ സ്വരജതിയായ് നാം
ഹൃദയത്തിൻ ആഴങ്ങള്‍ തേടി
ഋതുശലഭങ്ങളായ് വിണ്ണിലാടീടുമീ നല്ല ജന്മം...
(കണ്ണില്‍ കണ്ണില്‍ ചൂടും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്നം വിടാതെ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അജി സരസ്‌
കൊതിയൂറുംനേരത്ത്
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, റിമി ടോമി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അജി സരസ്‌
ഓ മനമേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : അജി സരസ്‌
തുടിയോളം തുള്ളി
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അജി സരസ്‌