എരിവേനൽ ...
ചിത്രം | ജനപ്രിയൻ (2011) |
ചലച്ചിത്ര സംവിധാനം | ബോബൻ സാമുവൽ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | റിനില്‍ ഗൗതം |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Erivenal povukayaayi painkili kaathil kaakali paadum Pookkaalam ithile varavaay Thoomanjin kodiyudukkum chempaneerppoo en janaloram viriyaarundennum pathivaay Ezhazhakode kouthukamo kaavadiyaadi nin mizhiyil (2) Chiriyude mazhavillu viriyunnoradharathil Oru kochu mozhiyude chirakilakkam athu parannirangunna manichillu pulakathin cherumuthu pozhikkunnu kilukilukkam bhaavukamaay thoovukayaay panineermazha neelaakaasham (Erivenal povukayaayi..) Animeghathira neekki pakalonte thiranottam Iniyoro pularikkum azhakolum puthubhaavam (2) Abhilaasha manamaake kathiraadiyulayumpol ariyaatheyullaasam akathaaril nirayumpol Ezhazhakode kouthukamo kaavadiyaadi nin mizhiyil (2) Chiriyude mazhavillu viriyunnoradharathil Oru kochu mozhiyude chirakilakkam athu parannirangunna manichillu pulakathin cherumuthu pozhikkunnu kilukilukkam bhaavukamaay thoovukayaay panineermazha neelaakaasham Rithu maarum samayathu tharavaadin muttathu thalirolathumpathe kuruviykku kalyaanam (2) uyiraake shubhakaalam niramaala chaarthumpol niravinte nidhiyaale karathaarum kaviyumpol Ezhazhakode kouthukamo kaavadiyaadi nin mizhiyil aa....aaum..um..um.. Chiriyude mazhavillu viriyunnoradharathil Oru kochu mozhiyude chirakilakkam athu parannirangunna manichillu pulakathin cherumuthu pozhikkunnu kilukilukkam bhaavukamaay thoovukayaay panineermazha neelaakaasham | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും പൂക്കാലം ഇതിലേ വരവായ് തൂമഞ്ഞിൻ കോടിയുടുക്കും ചെമ്പനിനീർപ്പൂ എൻ ജനലോരം വിരിയാറുണ്ടെന്നും പതിവായ് ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ (2) ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം ( എരിവേനൽ പോവുകയായി...) അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം (2) അഭിലാഷ മനമാകെ കതിരാടിയുലയുമ്പോൾ അറിയാതെയുല്ലാസം അകതാരിൽ നിറയുമ്പോൾ ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ (2) ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത് തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം (2) ഉയിരാകെ ശുഭകാലം നിറമാല ചാർത്തുമ്പോൾ നിറവിന്റെ നിധിയാലെ കരതാരും കവിയുമ്പോൾ ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ആ.....ഉം..ഉം.. ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂക്കൈതേ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : മഞ്ജു വെള്ളയാനി | സംഗീതം : റിനില്‍ ഗൗതം
- നന്മകളേറും
- ആലാപനം : കെ ജെ യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം
- ദൂരെ കിഴക്കേ
- ആലാപനം : ബേബി മാലിനി, കൃതിക | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം
- ലേ ലേ തൂ സരാ
- ആലാപനം : ചാരു ഹരിഹരൻ, അനൂപ് ജി കൃഷ്ണന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം