

കൊച്ചു കുട്ടത്തി ...
ചിത്രം | അനിയത്തി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ശാന്ത പി നായര്‍ |
വരികള്‍
Added by devi pillai on May 21, 2010 kochukuttathi kochaniyathi pachilakkattil maranju nilkkalle aamalankaattil kaattutheevannappol achanumammayum verpirinju orumarakkombil randomanakkuttathi- kkuruvikalangoru kooduvechu kochaniyathiye koottiliruthi kottinu kaattil poyiyettathi payarmanikondu varukkuvan vendi pachilachullikku poyi ettathi chattiyil theeyittu chooduyarnnappol pottitherichu payarmaniyellam kuttathikkunjinte ullam nadungi kochettathiyum koottil madangi kopichu payar kattu kallinee ennaval kochaniyathiye kothiyadikke cheythilla kallam njan kollalle ennaa chellakkuruvi mizhipootti melle pittennu thaane payaruvarukke thettaval kandathu pottitherikke koodappirappine orthu karanju kaadaayakaadellam thedipparannu ammayumachanum poyeppine kanmani polallo kaathen ninne orukochu paathrathil choru vilambi orumichurangi naameemarakkombil ee marakkombil payarothidaathathu nin kuttamalla vayarinte kothimoothu nee kattathalla paapi njan thettidharichathanellam parayaathen praananadangukayilla ---------------------------------- Added by devi pillai on May 21, 2010 കൊച്ചുകുട്ടത്തീ കൊച്ചനിയത്തി പച്ചിലക്കാട്ടില്‍ മറഞ്ഞുനില്‍ക്കല്ലേ ആമലങ്കാട്ടില്‍ കാട്ടുതീ വീണപ്പോള്‍ അച്ഛനുമമ്മയും വേര്‍പിരിഞ്ഞു ഒരുമരക്കൊമ്പില്‍ രണ്ടോമനക്കുട്ടത്തി- ക്കുരുവികളങ്ങൊരു കൂടുവച്ചു കൊച്ചനിയത്തിയെ കൂട്ടിലിരുത്തി കൊറ്റിനു കാട്ടില്‍ പോയിയേട്ടത്തി പയര്‍മണികൊണ്ടു വറുക്കുവാന്‍ വേണ്ടി പച്ചിലച്ചുള്ളിക്കു പോയിയേട്ടത്തി ചട്ടിയില്‍ തീയിട്ടു ചൂടുയര്‍ന്നപ്പോള്‍ പൊട്ടിത്തെറിച്ചു പയര്‍മണിയെല്ലാം കുട്ടത്തിക്കുഞ്ഞിന്റെയുള്ളം നടുങ്ങി കൊച്ചേട്ടത്തിയും കൂട്ടില്‍ മടങ്ങി കോപിച്ചു പയര്‍കട്ടു കള്ളിനീയെന്നവള്‍ കൊച്ചനിയത്തിയെ കൊത്തിയോടിക്കേ ചെയ്തില്ല കള്ളം ഞാന്‍ കൊല്ലല്ലേയെന്നാ ചെല്ലക്കുരുവി മിഴിപൂട്ടി മെല്ലെ പിറ്റേന്നുതാനേ പയറുവറുക്കെ തെറ്റവള്‍ കണ്ടതു പൊട്ടിത്തെറിക്കേ കൂടപ്പിറപ്പിനെയോര്‍ത്തുകരഞ്ഞു കാടായകാടെല്ലാം തേടിപ്പറന്നു അമ്മയുമച്ഛനും പോയേപ്പിന്നെ കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ ഒരുകൊച്ചുപാത്രത്തില്‍ ചോറുവിളമ്പി ഒരുമിച്ചുറങ്ങിനാമീമരക്കൊമ്പില്‍ ഈ മരക്കൊമ്പില്‍ ..... പയറൊത്തിടാത്തതു നിന്‍ കുറ്റമല്ല വയറിന്റെ കൊതിമൂത്തു നീ കട്ടതല്ല പാപി ഞാന്‍ തെറ്റിദ്ധരിച്ചതാണെല്ലാം പറയാതെന്‍ പ്രാണനടങ്ങുകയില്ല |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടുക ലൗ ഗെയിം
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടി പാടെടി പെണ്ണേ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദുഃസഹ വാക്കുകള്‍
- ആലാപനം : സി എസ് രാധാദേവി | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമരക്കൊമ്പത്ത്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബഹുബഹു സുഖമാം
- ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദ നന്ദകുമാരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാഹി സകല ജനനി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമോ നീ കേള്‍പ്പതെല്ലാം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അമ്മയും അച്ഛനും പോയേപ്പിന്നെ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍