View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമരക്കൊമ്പത്ത് ...

ചിത്രംഅനിയത്തി (1955)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Added by devi pillai on May 21, 2010
poomarakkombathu ponpularkaalathu
pottividarnnezhum pookkale
pottividarnnezhum pookkale
eemannil njettattu veenupoy haa ningal
innenikkoppamaay theernnallo
ennuyir pottuvan ponnallo

puthumanjil neeraadi puthumakalil mizhimoodi
pularkaattil chaanchaadi ponnu naam
ulakinte marimaayamariyatheyaavinnil
uyaruvaan kouthukamaarnnu naam

nilathetti veenupoyennaalum ningalee
nilayilum dhanyaraay theerunnu
devante paadathil sevanam theduvan
aa virimaarathum cherunnu

azhakinte raanimaar ningala mouliyil
anayumpol dooreyeethozhithan
azhalonnu mattuvan vazhiyenna devanod-
arthikkukillayo pookkale

----------------------------------

Added by devi pillai on May 21, 2010
പൂമരക്കൊമ്പത്ത് പൊന്‍പുലര്‍കാലത്ത്
പൊട്ടിവിടര്‍ന്നെഴും പൂക്കളേ
പൊട്ടിവിടര്‍ന്നെഴും പൂക്കളേ
ഈമണ്ണില്‍ ഞെട്ടറ്റു വീണുപോയ് ഹാ നിങ്ങള്‍
ഇന്നെനിക്കൊപ്പമായ് തീര്‍ന്നല്ലൊ
എന്നുയിര്‍ പോറ്റുവാന്‍ പോന്നല്ലോ

പുതുമഞ്ഞില്‍ നീരാടി പുതുമകളില്‍ മിഴിമൂടി
പുലര്‍കാറ്റില്‍ ചാഞ്ചാടി പോന്നു നാം
ഉലകിന്റെ മറിമായമറിയാതെയാവിണ്ണില്‍
ഉയരുവാന്‍ കൌതുകമാര്‍ന്നു നാം

നിലതെറ്റി വീണുപോയെന്നാലും നിങ്ങളീ
നിലയിലും ധന്യരായ് തീരുന്നു
ദേവന്റെ പാദത്തില്‍ സേവനം തേടുവാന്‍
ആവിരിമാറത്തും ചേരുന്നു

അഴകിന്റെ റാണിമാര്‍ നിങ്ങളാ മൌലിയില്‍
അണയുമ്പോള്‍ ദൂരെയീത്തോഴിതന്‍
അഴലൊന്നു മാറ്റുവാന്‍ വഴിയെന്ന ദേവനോ-
ടര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ
അര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടുക ലൗ ഗെയിം
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടെടി പാടെടി പെണ്ണേ
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദുഃസഹ വാക്കുകള്‍
ആലാപനം : സി എസ്‌ രാധാദേവി   |   രചന :   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൊച്ചു കുട്ടത്തി
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ബഹുബഹു സുഖമാം
ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആനന്ദ നന്ദകുമാരാ
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാഹി സകല ജനനി
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സത്യമോ നീ കേള്‍പ്പതെല്ലാം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അമ്മയും അച്ഛനും പോയേപ്പിന്നെ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍