View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതം ഒരു വന്‍ നദി ...

ചിത്രംബാല്യ പ്രതിജ്ഞ (പുരുഷരത്നം) (1972)
ചലച്ചിത്ര സംവിധാനംഎ എസ് നാഗരാജന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ കെ ആന്റണി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Indu Ramesh

Jeevitham oru van nadi
jeevitham oru van nadi
ozhukum jalamithil dhurvidhi
jeevitham oru van nadi...

ee ozhukkil olichu povum
manujan oru cheru pulkkodi.. (ee ozhukkil.. )
thellu dooram chernnidunnu
thellu dooram chernnidunnu
verpedunnu pinneyum
jeevitham oru van nadi...

unaruvaanum piriyuvaanum
kaaranam jaladhaara thaan
prathi nimisham vidhi marathin
vikrithi kaanum jeevitham
aaru cherum aaru piriyum
arkkum aryilla othuvaan
paazh vidhi than paatha mathram
paazh vidhi than paatha mathram
paaridathin aasrayam
jeevitham oru van nadi
ozhukum jalamithil dhurvidhi
jeevitham oru van nadi...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജീവിതം ഒരു വന്‍ നദി
ജീവിതം ഒരു വന്‍ നദി
ഒഴുകും ജലമിതില്‍ ദുര്‍വിധി
ജീവിതം ഒരു വന്‍ നദി

ഈ ഒഴുക്കില്‍ ഒലിച്ചുപോവും
മനുജന്‍ ഒരു ചെറു പുല്‍ക്കൊടി
തെല്ലുദൂരം ചേര്‍ന്നിടുന്നു
വേര്‍പെടുന്നു പിന്നെയും
ജീവിതം ഒരു വന്‍ നദി

ഉണരുവാനും പിരിയുവാനും
കാരണം ജലധാരതാന്‍
പ്രതിനിമിഷം വിധിമരത്തിന്‍
വികൃതികാണും ജീവിതം
ആരുചേരും ആരുപിരിയും
ആര്‍ക്കും അറിയില്ല ഓതുവാന്‍
പാഴ്വിധിതന്‍ പാതമാത്രം
പാരിടത്തിന്‍ ആശ്രയം
ജീവിതം ഒരു വന്‍ നദി............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലരൊളി തിരളുന്നു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
ഭാരതവംശജര്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
ഇന്നലെ നീ കുബേരൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
കിട്ടീ കിട്ടീ
ആലാപനം : സി ഒ ആന്റോ, പി ആർ നിർമ്മല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
പൊട്ടിത്തകര്‍ന്ന കിനാവുകള്‍
ആലാപനം : സി ഒ ആന്റോ, ജെ എം രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
സുരവനരമണികള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി
മരതകപ്പട്ടുടുത്ത വിലാസിനി
ആലാപനം : പി ജയചന്ദ്രൻ, പി ലീല, ജെ എം രാജു, പി ആർ നിർമ്മല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ കെ ആന്റണി