View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരോ വിജനതയില്‍ ...

ചിത്രംമാസ്മരം (1997)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ആരാരോ വിജനതയിൽ മൂളുന്നു
ആകാശം വീണ്ടുമിരുൾ മൂളുന്നു
രാപാർക്കാൻ എവിടെയൊരു കൂടാരം
രാപ്പാടീ ചൊല്ലുകൊരു പുന്നാരം (ആരാരൊ..)

പാടുന്നു കാണാത്ത ഗന്ധർവൻ
വിളിക്കുന്നതാരെ എന്നെയോ ചൊല്ലു നീ
നീയുറങ്ങെന്നാരേ പാടുന്നൂ
പ്രിയപ്പെട്ട സൈഗൾ ഞാനുറങ്ങില്ലിനി
വർണ്ണത്തിൽ താഴിട്ടു പൂട്ടിയൊരാ
സ്വപ്നത്തിൻ പൂമേട കാണ്മതിനായ്
ഈ യാത്ര ഈ യാത്ര നീളുന്നു (ആരാരോ..)


ചായുന്നു പൊൻ വെയിൽ മായുന്നു
കളിക്കൂട്ടുകാരും പോകയായ് ഏക ഞാൻ
തേടിയ മുന്തിരിത്തേൻ തോപ്പും
മണൽക്കാറ്റടിക്കേ വീണുവോ മാഞ്ഞുവോ
ഈയുഷ്ണഭൂമിയിൽ വീണടിയാൻ
ഈ വിധം കൺ തുറന്നതെന്തിനു ഞാൻ
ആരോടു ഞാൻ യാത്ര ചൊല്ലേണ്ടൂ (ആരാരോ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010

Aaraaro vijanathayil moolunnu
aakaasham veendumirul moolunnu
raapaarkkaan evideyoru koodaaram
raappaadee chollukoru punnaaram
(Aaraaro...)

Paadunnu kaanaatha gandharvan
vilikkunnathaare enneyo chollu nee
neeyurangennaare paadunnu
priyappetta saigaal njaanurangillini
varnnathin thaazhittu poottiyoraa
swapnathin poomeda kaanmathinnaay
ee yaathra ee yaathra neelunnu
(Aaraaro...)

Chaayunnu ponveyil maayunnu
kalikkoottukaatrum pokayaay eka njaan
thediya munthirithen thoppum
manalkkaattadikke veenuvo maanjuvo
eeyushnabhoomiyil veenadiyaan
ee vidham kanthurannathenthinu njaan
aarodu njaan yaathra chollendoo
(Aaraaro...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴേ ഏഴു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വിരല്‍ തുമ്പില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആരാരോ വിജനതയിൽ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സൊ സ്വീറ്റ് ഈസ് സൈലന്റ് നൈറ്റ്
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സൊ സ്വീറ്റ് ഈസ് സൈലന്റ് നൈറ്റ് (ഇൻസ്ട്രമെന്റൽ)
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
അന്നൊരുരാവില്‍ പൊന്‍കിനാവില്‍ വന്നു നീ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വിരല്‍ തുമ്പില്‍ [F]
ആലാപനം : ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌