View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗഗന നീലിമ [D] ...

ചിത്രംകളിവാക്ക് (1998)
ഗാനരചനകെ ജയകുമാര്‍
സംഗീതംബോംബെ രവി
ആലാപനംബിജു നാരായണന്‍, ശ്രീജ

വരികള്‍

Lyrics submitted by: Rala Rajan

വരികള്‍ ചേര്‍ത്തത്: Rala Rajan

ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ
ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
(ഗഗനനീലിമ ...)

ഇത്രനാള്‍ നീയെന്റെ
സങ്കല്പസിന്ധുവിന്‍
അക്കരെയക്കരെയായിരുന്നോ
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ
ആ ...ആ ...ആ...
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
(ഗഗനനീലിമ ...)

ഇന്നു നീ കിനാവിന്റെ
ഏകാന്തവീഥിയില്‍
ചൈത്രനിലാവൊളി ചൂടി വരും
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ
ആ ...ആ ...ആ ...
അണയാത്തൊരനുഭൂതിയോ നീ
കൊഴിയാത്ത വനപുഷ്പമോ
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
(ഗഗനനീലിമ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗഗന നീലിമ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
ഗഗന നീലിമ [F]
ആലാപനം : ശ്രീജ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
കൂടില്ല
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
നാട്ടില്‍ മനുഷ്യന്മാരെ
ആലാപനം : ബിജു നാരായണന്‍, കോറസ്‌, ശ്രീജ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
പാതിരാ പൂവിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
സാമഗാന
ആലാപനം : മനോജ്‌ കൃഷ്ണന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
യദുകുല [D]
ആലാപനം : ബിജു നാരായണന്‍, ശ്രീജ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
യദുകുല [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി
യദുകുല [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : ബോംബെ രവി