View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നു വിതച്ചാലും ...

ചിത്രംആയിരം മേനി (1999)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, ശ്രുതി

വരികള്‍

Lyrics submitted by: Jija Subramanian

Ponnum vethachaalum pavizham methichaalum
puravelappulayikku pazhamkanji
Illam niranjaalum vallam kuminjaalum
kumpaalakkurumannorirunnaazhi
(Ponnum....)

Ulakezhum vaazhum udayonennaalum
Athaazham thedum adiyaanennaalum
odukkamonnurangaan aaradi mannaane (2)
(Ponnum....)

Koraneetti kooki raakkoyil chaathan
pularaan kunnil pongi pularikathiron
veyil vannu veenu velivodu nandi
venalppaadam kilikal paadum paadam
thevi nanaykkaan poraamo
koythu methikkaan poraamo
vaayo vaayo vaayaadikkiliye
(Ponnum....)

Erivenal poye mazhamaasam poye
makaram vanne kulirum manjum veene
malavaaram poothe maampoovum poothe
kaavadiyaadum kannikkaavadiyaadum
uzhuthumarikkan poraamo
muthu vithaykkan koodaamo
vaayo vaayo chingapponmukile
(Ponnum....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴംകഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാന്‍ ആറടിമണ്ണാണേ (2)
(പൊന്നും വെതച്ചാലും.......)

കൊരനീട്ടിക്കൂകി രാക്കോഴിച്ചാത്തന്‍
പുലരാന്‍കുന്നില്‍ പൊങ്ങിപ്പുലരിക്കതിരോന്‍
വെയില്‍ വന്നു വീണു വെളിവോടു നന്ദി
വേനല്‍പ്പാടം കിളികള്‍ പാടും പാടം
തേവി നനയ്ക്കാന്‍ പോരാമോ
കൊയ്തു മെതിയ്ക്കാന്‍ പോരാമോ
വായോ വായോ വായാടിക്കിളിയേ(2)
(പൊന്നും വെതച്ചാലും.......)

എരിവേനല്‍ പോയേ മഴമാസം പോയേ
മകരം വന്നേ കുളിരും മഞ്ഞും വീണേ
മലവാരം പൂത്തേ മാമ്പൂവും പൂത്തേ
കാവടിയാടും കന്നിക്കാവടിയാടും
ഉഴുതുമറിയ്ക്കാന്‍ പോരാമോ
മുത്തുവിതയ്ക്കാന്‍ കൂടാമോ (2)
വായോ വായോ ചിങ്ങപ്പൊന്മുകിലേ (2)
(പൊന്നും വെതച്ചാലും.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നു വിതച്ചാലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൊന്നു വിതച്ചാലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാനത്തമ്പിളി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, ശ്രീനിവാസ്, പ്രഭാകർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തിരി താഴും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചില്ലലമാലകൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നദി നദി
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തിരി താഴും (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തിരിതാഴ്തും സൂര്യന്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌