View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹം തളിരിലകളില്‍ ...

ചിത്രംനാടന്‍പെണ്ണും നാട്ടുപ്രമാണിയും (2000)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎ ബി മുരളി
ആലാപനംസന്തോഷ്‌ കേശവ്‌

വരികള്‍

Added by Kalyani on February 20, 2011

സ്നേഹം തളിരിലകളിലതു ഹരിതകഭാവം
ഓരോ കുളിരലയിലുമതു നദിയുടെ ഗീതം
മഴയുടെ ശ്രുതി പൊഴിയും
മനസ്സുകളതില്‍ മുഴുകും
പ്രകൃതി പുരുഷ ഹൃദയലയനമായ്....
സ്നേഹം തളിരിലകളിലതു ഹരിതകഭാവം
ഓരോ കുളിരലയിലുമതു നദിയുടെ ഗീതം

പാഴ്മുളംതണ്ടിനെ കാറ്റുണര്‍ത്തും
പാട്ടിന്റെ പാല്‍ക്കടലതില്‍ നിറയും
പൂക്കളില്‍ തേനുണ്ടു വണ്ടുറങ്ങും
പുഴകള്‍ ചെന്നാഴിയില്‍ ചേര്‍ന്നിണങ്ങും
തനിയേ നില്‍ക്കുന്നീലൊന്നും
തരളമാം സ്നേഹമാണെങ്ങും
ശലഭത്തിന്‍ ചിറകടിപോൽ ഹൃദയങ്ങള്‍ മന്ത്രിക്കും
ശാശ്വതം ഈ ലോകസത്യം
സ്നേഹം തളിരിലകളിലതു ഹരിതകഭാവം
ഓരോ കുളിരലയിലുമതു നദിയുടെ ഗീതം

മണ്ണിനെ പുല്‍കുന്ന വിണ്ണിനില്ലേ
മാരിവില്‍ ചന്തമായ് ഏഴു വര്‍ണ്ണം
മലരിട്ടു നില്‍ക്കുന്ന വല്ലികള്‍ക്കോ
മഹനീയ സുന്ദര മാതൃഭാവം
പിരിയാന്‍ പോകുന്നീലൊന്നും
ഒരുമതന്‍ മധുരമാണെന്നും
ഇഴനെയ്യും ബന്ധങ്ങളിലിതൾ വിരിയും ഗന്ധങ്ങളില്‍
ഈ സ്നേഹ ഗീതം താരാട്ടു പോലെ....
(സ്നേഹം.....)

 

----------------------------------

Added by Kalyani on February 20, 2011

Sneham thalirilakalilathu harithaka bhaavam
oro kuliralayilumathu nadiyude geetham
mazhayude shruthi pozhiyum
manassukalathil muzhukum
prakrithi purusha hridaya layanamaay....
sneham thalirilakalilathu harithaka bhaavam
oro kuliralayilumathu nadiyude geetham

paazh mulam thandine kaattunarthum
paattinte paalkkadalathil nirayum
pookkalil thenundu vandurangum
puzhakal chennaazhiyil chernninangum
thaniye nilkkunneelonnum
tharalamaam snehamaanengum
shalabhathin chirakadipol hridayangal manthrikkum
shaashwatham ee loka sathyam
sneham thalirilakalilathu harithaka bhaavam
oro kuliralayilumathu nadiyude geetham

mannine pulkunna vinninille
maarivil chanthamaay ezhu varnnam
malarittu nilkkunna vallikalkko
mahaneeya sundara mathru bhaavam
piriyaan pokunneelonnum
oruma than madhuramaanennum
izha neyyum bandhangalinithal viriyum gandhangalil
ee sneha geetham thaaraattu pole....
(sneham.....)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നും പൊന്നുരുക്കി തീര്‍ത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മയിലാടും കുന്നിന്മേല്‍
ആലാപനം : സന്തോഷ്‌ കേശവ്‌, ഗോപിക പൂര്‍ണ്ണിമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ആതിരത്തുമ്പിയെ
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ആലോലം പൊന്നൂഞ്ഞാലാടി
ആലാപനം : ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ എസ്‌ ചിത്ര, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ഇളമനസ്സിൻ
ആലാപനം : കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി