View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടാൽ മിണ്ടാ വായാടി ...

ചിത്രംതില്ലാന തില്ലാന (2003)
ചലച്ചിത്ര സംവിധാനംടി എസ് സജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംതങ്കരാജ്‌
ആലാപനംമുഹമ്മദ് ഇതിഹാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായ് കുന്നോളം പറന്നു വാ (2)
കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാം
വെണ്ണിലാ തിരി കത്തും വെള്ളി വിളക്കു തരാം
വേനലിൻ ചിറകിലെ തൂവലിൽ മഴ തരാം
പകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാം
(കണ്ടാൽ മിണ്ടാ...)

ആരും നുള്ളാത്ത താര നെല്ലിക്ക
രാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാ
ചെമ്മുകിലിൻ ചാന്തണിയും സൂര്യനെയും താ
ചന്തമെഴും തങ്കനിലാ തിങ്കളെയും താ (ആരും നുള്ളാത്ത )
കാറ്റടിക്കും കടലിലെ മുത്തു കൊണ്ട് മുത്തം താ
നിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാം
തുടു തുടുക്കുമീ തുടുചിറകിനു ചന്ദനം തരാം
(കണ്ടാൽ മിണ്ടാ...)

ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാം
നീലപ്പൊന്മാനായ് റാഞ്ചികൊണ്ടേ വാ
നീലവയല്‍പ്പൂവിലെ തേനിരന്നു താ
കാൽത്തളയും കണിവളയും കിലുങ്ങി കിലുങ്ങി വാ (ആറ്റിലെ..)
പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാ
നിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാം
കുറു കുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം
(കണ്ടാൽ മിണ്ടാ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

Kandaal mindaa vaayaadi kooderaathedee koothaadee
kurumpumaay kunnolam parannu vaa (2)
kunnile kuliraattaan manju puthappu tharaam
vennilaa thiri kathum velli vilakku tharaam
venalin chirakile thoovalin mazha tharaam
pakal muzhuvanum irunnu paaduvaan poomaram tharaam
(Kandaal..)

aarum nullaatha thaara nellikka
raavil kattondu koode konde vaa
chemmukilin chaanthaniyum sooryaneyum thaa
chanthamezhum thankanilaa thinkaleyum thaa (aarum...)
kaattadikkum kadalile muthukondu mutham thaa
ninte vaarnettimel kunkumam kuriyidaam
thudu thudukkumee thudu chirakinu chandanam tharaam
(Kandaal..)

Aattile kaaval meen kurunnellaam
neelapponmaanaay raanchikkende vaa
neelavayalppoovile thenirannu thaa
kaalthalayum kanivalayum kilungi kilungi baa (aattile..)
Peythirangum mazhayile aalippazham konde vaa
ninte kanpeelimel anjanam chaarthidaam
kurukurukum nin kunukku paattinu thudi tharaan varaam
(kanadaal mindaa..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഷാബി ബേബി ഷാരോണ്‍ ബേബി
ആലാപനം : സുരേഷ്‌ ഗോപി, അലക്സ് കയ്യാലയ്ക്കൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌
കണിമുല്ലകള്‍ പൂത്തതു പോലെ (D)
ആലാപനം : കെ ജെ യേശുദാസ്, രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌
കണിമുല്ലകള്‍ പൂത്തതു പോലെ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌
ആരെയും കൊതിപ്പിക്കും
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌
കണ്ടാല്‍ മിണ്ടാ വായാടി
ആലാപനം : ലക്ഷ്മി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌
ഐ ജസ്റ്റ് കാണ്ട് അണ്ടര്‍സ്റ്റാന്‍ഡ്
ആലാപനം : വേണു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തങ്കരാജ്‌