View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴ പാടുമീ പാട്ടിൽ ...

ചിത്രംമേല്‍വിലാസം ശരിയാണ്‌ (2003)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപാലക്കാട് കെ എല്‍ ശ്രീറാം
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍

വരികള്‍

Added by madhavabhadran on January 27, 2011
 
(പു) പുഴമാടുമീ പാട്ടില്‍ മഴമേയുമീ കൂട്ടില്‍
ഒരു പുവെയില്‍ തൂവലായി മാറി നാം
(സ്ത്രീ) ഇളമാവിലെ കൊമ്പില്‍ തളിരാമ്പലിന്‍ തുമ്പില്‍
ഒരു പീലിവാല്‍ത്തുമ്പിയായി പാറി നാം
(പു) മാറില്‍ നിറഞ്ഞാടും മായാമയൂരം നീ (2)
മഞ്ഞില്‍ നാട്ടുമഞ്ഞില്‍ പൂത്ത പൊന്‍നിലാവു് പോല്‍ നീ
(ഡു) പുഴമാടുമീ പാട്ടില്‍ മഴമേയുമീ കൂട്ടില്‍
ഒരു പുവെയില്‍ തൂവലായി മാറി നാം

(സ്ത്രീ) മുത്തണിഞ്ഞ മുല്ലേ നിന്‍ മൊട്ടെടുത്തു വെയ്ക്കാം
എന്‍ കല്യാണം കൂടുമ്പോള്‍ ചൂടീടാം
(പു) താലിതന്നു തട്ടാന്‍ പൊന്‍പീലി തന്നു ചൂടാന്‍
ഈ മാലയ്ക്കും ചേലയ്ക്കും ചേലില്ലേ
(സ്ത്രീ) ഞാനെന്‍ മനസ്സിന്റെ വാതിലില്‍
നിന്നെ കണികണ്ടു പാടവേ
(പു) ഈ വസന്തമോ വര്‍ണ്ണസന്ധ്യയോ
പെയ്തൊഴിഞ്ഞു നെഞ്ചില്‍

(പു) (പുഴമാടുമീ)

(പു) പട്ടുടുത്ത ചന്തം പൂംപൊട്ടു വെച്ച ചന്തം
ഈ കണ്ണാടിച്ചുണ്ടത്തു് ചിങ്കാരം
(സ്ത്രീ) കെട്ടഴിഞ്ഞു കൂന്തല്‍ വിട്ടൊഴിഞ്ഞു തെന്നല്‍
ഈ മുത്താരതത്തയ്ക്കും പായാരം
ദൂരെ മഴവില്ലിന്നൂയലില്‍ ആരെ വരുമെന്നു രാത്രിയില്‍
നിന്‍ കിനാക്കളില്‍ മിന്നിമായുമീ കുഞ്ഞു താരമല്ലേ

(ഡു) (പുഴമാടുമീ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011

Puzhamaadumee paattil mazha meyumee koottil
oru pooveyil thoovalaayi maari naam
ilamaavile kompil thaliraampalin thumpil
oru peelivaalthumpiyaayi paari naam
maaril niranjaadum maayaamayooram nee (2)
manjil naattumanjil pootha ponnilaavu pol nee
(Puzhamaadumee..)

Muthaninja mulle nin motteduthu veykkaam
en kalyaanam koodumpol choodeedaam
Thaali thannu thattaan ponpeeli thannu choodaan
njaanen manassinte vaathilil
ninne kani kandu paadave
ee vasanthamo varnnasandhyayo
peythozhinju nenchil
(Puzhamaadumee...)

Pattudutha chantham poompottu vecha chantham
ee kannaadichundathu chinkaaram
kettazhinju koonthal vittozhinju thennal
ee muthaara thathaykkum paayaaram
doore mazhavillinnooyalil aare varumennu raathriyil
nin kinaakkalil minni maayumee kunju thaaramalle
(Puzhamaadumee....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴ്‌വാരം
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
കന്നിക്കാവടി
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
നീലക്കുയിലേ ഓടക്കുഴലൂതി
ആലാപനം : വിധു പ്രതാപ്‌, അജിമോൾ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
വാടാമല്ലി പൂവും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
ദൂരെയോ മേഘരാഗം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പുഴ പാടുമീ പാട്ടിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
തിരുതാളത്തുടി വേണം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
താഴമ്പൂവേ
ആലാപനം : വി ദേവാനന്ദ്‌, അപർണ്ണാ രാമചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം