View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാടാതെ നില്‍ക്കണേ ...

ചിത്രംആത്മാര്‍പ്പണം (1956)
ചലച്ചിത്ര സംവിധാനംജി ആർ റാവു
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by venu on October 1, 2010

വാടാതെ നില്‍ക്കണേ നീയെന്നുമിങ്ങനെ
വാസന്തസൌന്ദര്യമേ ഈ മന്ദ-
ഹാസം നിലനില്‍ക്കണേ
(വാടാതെ)

തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ
പലരും വരുമേ നീ പോകല്ലേ തോഴീ
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ...
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍
അവര്‍ നിന്നെ വെടിയുമേ ദൂരേ..
അവര്‍ നിന്നെ വെടിയുമേ ദൂരേ..
നിന്നെ എറിയുമേ ദൂരേ..
(വാടാതെ)

അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍
അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ)
തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍
മായാതെ മാറാതെ കാണാകണം പ്രേമരൂപമേ
മായാതെ ഈ നിറം മാറാതെ നിന്‍ മുഖം
കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ
(വാടാതെ)


----------------------------------

Added by devi pillai on October 14, 2010

vaadaathe nilkkane neeyennumingane
vaasantha soundaryame ee manda-
haasam nilanilkkane

thalayilchoodaamennuracheythu chaare
palarum varum nee pokalle thozhi
manamellaam poyaal madhuvillaathaayaal
avar ninne vediyume doore
ninneyeriyume doore

azhake en mizhikalaal mukarum ninne njan
akaleninnennaalume ennullame
thosukayilla ninne njan malinamaakkukayilla njan
maayaathe maaraathe kaanaakanam premaroopame
maayathe ee niram maaraathe nin mukham
kaanaakanam premaroopame premaroopame


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുവര്‍ഷം
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാരിവില്ലേ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹരേ മുരാരേ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദവല്ലി
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉള്ളതു ചൊല്ലൂ പെണ്ണേ
ആലാപനം : ശൂലമംഗലം രാജലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഴമുകിലേ നീറിടുമീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാഞ്ഞുപോവാൻ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മണിയറയെല്ലാം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി