View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരപ്പൂക്കളും ...

ചിത്രംഓര്‍ക്കുക വല്ലപ്പോഴും (2009)
ചലച്ചിത്ര സംവിധാനംസോഹന്‍ ലാല്‍
ഗാനരചനവയലാര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംടി ടി സൈനോജ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Thaamarappookkalum njaanum onnichaanu thaamasikkunnathee naattil
kanni nilaavum ilam veyilum vannu chandanam chaarthunna naattil
onnichu njangalurangum urakkathil onne manassil moham
onnichunarum unarnnezhunnelkkumbol
onne mizhikalil daaham
thaamarappookkalum njaanum onnichaanu thaamasikkunnathee naattil

Graamaantharanga yamunayil poothoraa thaamarappoovukal thorum
ennile swapnangal chennummavachidum
ponnilathumbikal pole
romaharshangal mridu paraagangalil omana nrithangal aadum
ennumaa kalloliniyil hamsangal
polen anubhoothikal neenthum
thaamarappookkalum njaanum onnichaanu thaamasikkunnathee naattil

Ente chithrathile poovinnu kooduthal undaayirikkaam dalangal
kandu parichayamillaatha varnnangal kandirikkaam ithinnullil
ente chithrathile thaamarappoovilunden antharindriya bhaavam
ente chithrathile thaamarappoovilunden anubhoothi than naadham
thaamarappookkalum njaanum onnichaanu thaamasikkunnathee naattil
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ ജനുവരി മാസം [എം ജെ ]
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
നല്ല മാമ്പൂ പാടം
ആലാപനം : രാജലക്ഷ്മി അഭിരാം, എസ് ആനന്ദ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പണ്ടത്തെ കളിത്തോഴന്‍
ആലാപനം : എം ജയചന്ദ്രന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ജയചന്ദ്രന്‍
ഏതോ ജനുവരി മാസം (ആണ്‍)
ആലാപനം : കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഏതോ ജനുവരി മാസം (പെണ്‍)
ആലാപനം : ശ്വേത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
എന്തിനാമിഴി
ആലാപനം : സുജാത മോഹന്‍, എം ജയചന്ദ്രന്‍   |   രചന : ഒളപ്പമണ്ണ   |   സംഗീതം : എം ജയചന്ദ്രന്‍
ആ രാവിൽ
ആലാപനം : സുദീപ് കുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : എം ജയചന്ദ്രന്‍