എന്തിനാമിഴി ...
ചിത്രം | ഓര്‍ക്കുക വല്ലപ്പോഴും (2009) |
ചലച്ചിത്ര സംവിധാനം | സോഹന്‍ ലാല്‍ |
ഗാനരചന | ഒളപ്പമണ്ണ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സുജാത മോഹന്‍, എം ജയചന്ദ്രന്‍ |
വരികള്‍
Lyrics submitted by: Jija Subramanian Um um um..um.. enthinaa mizhi poottunnu chundina chumbichidumpol naanam konden nayanathin konu chulungi pokunnu vakshassil kai chellumpol vayyennenthinu thattunnu vitharum pottithari konden udalil sheetham kerunnu (Enthinaa mizhi...) Kavilathonnu thirummumpol karamenthinu pidikkunnu kavilathenthennellaarum kaliyaakkille kaanumpol pulakam kondu kidakkum njan pudavathumpil kai veykke kannenthinu parakkunnu kampivilakkin naalathil naanakkedithu vikruthitham kaanukayille vallorum naanakkedo um.. naanakkedo veroree naamallaathee manimachil kampi vilakku keduthaavoo kannukalille nammalkkum Kampi vilakku keduthumpol kannaal kaanum ninne njaan ulkkannukalum pottippoy ikkili vithari kollum njan anganeyangane anganryangane naamonnichikkili kondu marikkumpol kaathillathaay theerunnu kannillaathaay theerunnu naavillaathaay theerunnu naamonnaay theerunnu | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഉം ഉം ഉം.. ഉം...ഉം ഉം... എന്തിന്നാ മിഴി പൂട്ടുന്നു ചുണ്ടിണ ചുംബിച്ചീടുമ്പോൾ നാണം കൊണ്ടെൻ നയനത്തിൻ കോണു ചുളുങ്ങിപ്പോകുന്നു വക്ഷസ്സിൽ കൈ ചെല്ലുമ്പോൾ വയ്യെന്നെന്തിനു തട്ടുന്നൂ വിതറും പൊട്ടിത്തരികൊണ്ടെൻ ഉടലിൽ ശീതം കേറുന്നു (എന്തിന്നാ മിഴി...) കവിളത്തൊന്നു തിരുമ്മുമ്പോൾ കരമെന്തിന്നു പിടിക്കുന്നു കവിളത്തെന്തെന്നെല്ലാരും കളിയാക്കില്ലേ കാണുമ്പോൾ പുളകം കൊണ്ടു കിടക്കും ഞാൻ പുടവത്തുമ്പിൽ കൈ വെയ്ക്കേ കണ്ണെന്തിന്നു പറക്കുന്നു കമ്പിവിളക്കിൻ നാളത്തിൽ നാണക്കേടിതു വികൃതിത്തം കാണുകയില്ലേ വല്ലോരും നാണക്കേടോ...ഉം നാണക്കേടോ വേറാരീ നാമല്ലാതീ മണിമച്ചിൽ കമ്പി വിളക്ക് കെടുത്താവൂ കണ്ണുകളില്ലേ നമ്മൾക്കും കമ്പിവിളക്കു കെടുത്തുമ്പോൾ കണ്ണാൽ കാണും നിന്നെ ഞാൻ ഉൾക്കണ്ണുകളും പൊട്ടിപ്പോയ് ഇക്കിളി വിതറി കൊല്ലും ഞാൻ അങ്ങനെയങ്ങനെ ... അങ്ങനെയങ്ങനെ നാമൊന്നിച്ചിക്കിളി കൊണ്ടു മരിക്കുമ്പോൾ കാതില്ലാതായ് തീരുന്നു കണ്ണില്ലാതായ് തീരുന്നു നാവില്ലാതായ് തീരുന്നു നാമൊന്നായ് തീരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ ജനുവരി മാസം [എം ജെ ]
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നല്ല മാമ്പൂ പാടം
- ആലാപനം : രാജലക്ഷ്മി അഭിരാം, എസ് ആനന്ദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പണ്ടത്തെ കളിത്തോഴന്‍
- ആലാപനം : എം ജയചന്ദ്രന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ജയചന്ദ്രന്‍
- ഏതോ ജനുവരി മാസം (ആണ്‍)
- ആലാപനം : കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഏതോ ജനുവരി മാസം (പെണ്‍)
- ആലാപനം : ശ്വേത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- താമരപ്പൂക്കളും
- ആലാപനം : ടി ടി സൈനോജ് | രചന : വയലാര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ആ രാവിൽ
- ആലാപനം : സുദീപ് കുമാര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : എം ജയചന്ദ്രന്‍