View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാരിജാതം ...

ചിത്രംപെരുമാള്‍ (2009)
ചലച്ചിത്ര സംവിധാനംപ്രസാദ് വാളാച്ചേരിൽ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഗിരീഷ് സൂര്യനാരായൺ
ആലാപനംഎം ജി ശ്രീകുമാർ, ആര്‍ ഉഷ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010

പാരിജാതം പൂത്തു നിൽക്കും മയിലാടുംകരയിൽ
വരമഞ്ഞളാടി പള്ളി കൊള്ളും ശ്രീദേവീ നടയിൽ
ഉത്സവം തിരുവുത്സവം കൊടിയേറും യാമം
വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം
ദേവി തൻ ഉടവാളുമായ്
ഇരുകരയിലും വലിയൊരു ഘോഷയാത്രയായ്
(പാരിജാതം..)

ചന്ദനം പെയ്യുമീ ചെമ്മാനക്കടവിൽ
മാരിവിൽ തോരണം ചാർത്തി പൊൻ പുലരി
പനിനീരിൽ പുതുമഴ പെയ്തു
പരിവാരം നൃത്തം ചെയ്തു ഈ ശുഭവേളയിൽ
കിഴക്കിനിപ്പടവിൽ പ്രഭാതസൂര്യൻ
പറയെടുക്കാനായ് തെളിയുന്ന നേരം
ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ
കോമരം തുള്ളുമീ ഇലഞ്ഞിപ്പൂന്തണലിൽ
കൂപ്പുകൈ ചന്തമായ് കുരവ തേൻ മൊഴികൾ
മാനത്തെ അമ്പിളി നല്ലൊരു നാദസ്വരമേളം കേട്ട്
ചേലാടും നേരം
താലപ്പൊലിയോടെ നക്ഷത്രകൂട്ടം
താഴെ വന്നമ്പലനട പൂകും നേരം
ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ
ഉത്സവം തിരുവുത്സവം കൊടിയേറും യാമം
വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം
ദേവി തൻ ഉടവാളുമായ്
ഇരുകരയിലും വലിയൊരു ഘോഷയാത്രയായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതയുടെ നടുവില്‍ (പെരുമാള്‍)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജീ കെ, ജിതു ജയറാം   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
മുത്തേ
ആലാപനം : വില്‍സ്വരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
കണ്മണി
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
കായല്‍ക്കുരുവികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
കായല്‍ക്കുരുവികള്‍
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ