Enikkinangum Changaathi ...
Movie | Pathaam Adhyaayam (2010) |
Movie Director | PK Radhakrishnan |
Lyrics | Ezhacheri Ramachandran |
Music | Mohan Sithara |
Singers | Jyotsna Radhakrishnan, Vidhu Prathap |
Lyrics
Lyrics submitted by: Sandhya Prakash Enikkinangum changaathee thanichu pookkum thaimulle ninakku njaanoru neelanilaavalle thangalilonnum mindaathe thaalippeli kalikkaathe chingakkaattum punarnnirunnaalu poyallo chittamrithinmeloonjaalaadaan poraamo pattipatti chelayuduthe neenthaamo njaanuppum chorum thannuvalarthi ponnalle (enikkinangum ) (thangalilonnum) Alli thenunnum dhanya muhoorthathil aniviralinnaaveshangal ithiri koodunnu vellikkinnathil paalchorunnaanum anuvaadam chodikkalle kalli penpooche ambili mullatharayilu oh.... chandhana vaathil chottilu oh..... vilippuram velkkum- vikaarangalode indriya vaathilu thurannathum naanaa chandra vilakkilu thirineettunnu kaamukanepole vaa nee Enikkinangum thangalilonnum Malayude maarathu kulirinu kulirumbam chittolam ninnu kaathukalilorishtam koodunnu akkare maanathu aralippoovaadi varavaale vilakku koluthiya themmaadichekkaa nulli ninakku tharaam njaan oh.... ullu chilakkum kiliyaay oh...... pathichithaa vaathil thurakkumpolezhaamindhu thirayumoreeran karalil nonthu vithumbum udaaravishaadam kaamukiyaakkunnithenne Enikkinangum thangalilonnum mm.....aaa....... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് എനിക്കിണങ്ങും ചങ്ങാതി തനിച്ചു പൂക്കും തൈമുല്ലേ നിനക്കു് ഞാനൊരു നീലനിലാവല്ലേ തങ്ങളിലൊന്നും മിണ്ടാതെ താലിപ്പീലി കളിക്കാതെ ചിങ്ങക്കാറ്റും പുണര്‍ന്നിരുന്നാല്‍ പോയല്ലോ ചിറ്റമൃതിന്മേലൂഞ്ഞാലാടാന് പോരാമോ പറ്റിപ്പറ്റി ചേലയുടുത്തേ നീന്താമോ ഞാനുപ്പും ചോറും തന്നുവളര്ത്തി പൊന്നല്ലേ (എനിക്കിണങ്ങും) (തങ്ങളിലൊന്നും) അല്ലിത്തേനുണ്ണും ധന്യമുഹൂര്‍ത്തത്തില്‍ അണിവിരലിന്നാവേശങ്ങള് ഇത്തിരി കൂടുന്നു വെള്ളിക്കിണ്ണത്തില്‍ പാല്ച്ചോറുണ്ണാനും അനുവാദം ചോദിക്കല്ലേ കള്ളി പെണ്പൂച്ചേ അമ്പിളിമുല്ലത്തറയില് ഓ... ചന്ദനവാതില്ച്ചോട്ടില് ഓ... വിളിപ്പുറം വേല്‍ക്കും - വികാരങ്ങളോടെ ഇന്ദ്രിയവാതില് തുറന്നതും നാനാ ചന്ദ്രവിളക്കില് തിരിനീട്ടുന്നു കാമുകനേപ്പോലെ വാ നീ (എനിക്കിണങ്ങും) (തങ്ങളിലൊന്നും) മലയുടെ മാറത്തു് കുളിരിനു കുളിരുമ്പം ചിറ്റോളം നിന് കാതുകളിലൊരിഷ്ടം കൂടുന്നു അക്കരെ മാനത്തു് അരളിപ്പൂവാടി വരവാലേ - വിളക്കുകൊളുത്തിയ തെമ്മാടിച്ചെക്കാ നുള്ളി നിനക്കു തരാം ഞാന്‍ ഓ... ഉള്ളു് ചിലയ്ക്കും കിളിയായു് ഓ... പ്രതിച്ചിത്രവാതില് തുറക്കുമ്പോളേഴാമിന്ദു തിരയുമൊരീറന് കരളില്‍ നൊന്തു വിതുമ്പും ഉദാരവിഷാദം കാമുകിയാക്കുന്നിതെന്നെ (എനിക്കിണങ്ങും) (തങ്ങളിലൊന്നും) ഉം... അ... |
Other Songs in this movie
- Enne Thiricharinje
- Singer : | Lyrics : Ezhacheri Ramachandran | Music : Mohan Sithara