View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്കിണങും ചങാതി ...

ചിത്രംപത്താം അദ്ധ്യായം (2010)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Enikkinangum changaathee
thanichu pookkum thaimulle
ninakku njaanoru neelanilaavalle
thangalilonnum mindaathe
thaalippeli kalikkaathe
chingakkaattum punarnnirunnaalu poyallo
chittamrithinmeloonjaalaadaan poraamo
pattipatti chelayuduthe neenthaamo
njaanuppum chorum thannuvalarthi ponnalle
(enikkinangum )
(thangalilonnum)

Alli thenunnum dhanya muhoorthathil
aniviralinnaaveshangal ithiri koodunnu
vellikkinnathil paalchorunnaanum
anuvaadam chodikkalle kalli penpooche
ambili mullatharayilu oh....
chandhana vaathil chottilu oh.....
vilippuram velkkum-
vikaarangalode indriya vaathilu thurannathum
naanaa chandra vilakkilu thirineettunnu
kaamukanepole vaa nee

Enikkinangum
thangalilonnum

Malayude maarathu kulirinu kulirumbam
chittolam ninnu kaathukalilorishtam koodunnu
akkare maanathu aralippoovaadi varavaale
vilakku koluthiya themmaadichekkaa
nulli ninakku tharaam njaan oh....
ullu chilakkum kiliyaay oh......
pathichithaa vaathil
thurakkumpolezhaamindhu thirayumoreeran karalil
nonthu vithumbum udaaravishaadam
kaamukiyaakkunnithenne

Enikkinangum
thangalilonnum
mm.....aaa.......
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

എനിക്കിണങ്ങും ചങ്ങാതി
തനിച്ചു പൂക്കും തൈമുല്ലേ
നിനക്കു് ഞാനൊരു നീലനിലാവല്ലേ
തങ്ങളിലൊന്നും മിണ്ടാതെ
താലിപ്പീലി കളിക്കാതെ
ചിങ്ങക്കാറ്റും പുണര്‍ന്നിരുന്നാല്‍ പോയല്ലോ
ചിറ്റമൃതിന്മേലൂഞ്ഞാലാടാന്‍ പോരാമോ
പറ്റിപ്പറ്റി ചേലയുടുത്തേ നീന്താമോ
ഞാനുപ്പും ചോറും തന്നുവളര്‍ത്തി പൊന്നല്ലേ
(എനിക്കിണങ്ങും)
(തങ്ങളിലൊന്നും)

അല്ലിത്തേനുണ്ണും ധന്യമുഹൂര്‍ത്തത്തില്‍
അണിവിരലിന്നാവേശങ്ങള്‍ ഇത്തിരി കൂടുന്നു
വെള്ളിക്കിണ്ണത്തില്‍ പാല്‍ച്ചോറുണ്ണാനും
അനുവാദം ചോദിക്കല്ലേ കള്ളി പെണ്‍പൂച്ചേ
അമ്പിളിമുല്ലത്തറയില്‍ ഓ...
ചന്ദനവാതില്‍ച്ചോട്ടില്‍ ഓ...
വിളിപ്പുറം വേല്‍ക്കും -
വികാരങ്ങളോടെ ഇന്ദ്രിയവാതില്‍ തുറന്നതും
നാനാ ചന്ദ്രവിളക്കില്‍ തിരിനീട്ടുന്നു
കാമുകനേപ്പോലെ വാ നീ

(എനിക്കിണങ്ങും)
(തങ്ങളിലൊന്നും)

മലയുടെ മാറത്തു് കുളിരിനു കുളിരുമ്പം
ചിറ്റോളം നിന്‍ കാതുകളിലൊരിഷ്ടം കൂടുന്നു
അക്കരെ മാനത്തു് അരളിപ്പൂവാടി വരവാലേ -
വിളക്കുകൊളുത്തിയ തെമ്മാടിച്ചെക്കാ
നുള്ളി നിനക്കു തരാം ഞാന്‍ ഓ...
ഉള്ളു് ചിലയ്ക്കും കിളിയായു് ഓ...
പ്രതിച്ചിത്രവാതില്‍
തുറക്കുമ്പോളേഴാമിന്ദു തിരയുമൊരീറന്‍ കരളില്‍
നൊന്തു വിതുമ്പും ഉദാരവിഷാദം
കാമുകിയാക്കുന്നിതെന്നെ

(എനിക്കിണങ്ങും)
(തങ്ങളിലൊന്നും)
ഉം... അ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നെ തിരിച്ചറിഞ്ഞെ
ആലാപനം :   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര