View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്‍പീലിയില്‍ [F] ...

ചിത്രംശുദ്ധരില്‍ ശുദ്ധന്‍ (2009)
ചലച്ചിത്ര സംവിധാനംജയരാജ് വിജയ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010


കൺ‌പീലിയിൽ കണ്ണീരുമായ്
കഥയറിയാതെ തളരുന്നൊരെന്നോമലേ
ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ
ഉരുകുന്നൊരീയമ്മ ഞാൻ
എരിഞ്ഞുവോ നിരാശയിൽ
കരിഞ്ഞുവോ കൊളുന്തു നീ

മറഞ്ഞു പോയീ വരണ്ട കാറ്റിൻ മലയിലെ മേഘമാലകൾ
കൊഴിഞ്ഞുവീണോ കുഴഞ്ഞമണ്ണിൽ
ഇലയിലെ മഞ്ഞുതുള്ളികൾ
വിരുന്നുകാരനായ് വരുന്നു പിന്നെയും
ചിറകരിയുന്ന വേനലോ വെറുതേ
മനസ്സിനുള്ളിലെ ചിതയുടെ മീതെയായ്
ഉറഞ്ഞുനിന്നു തുള്ളുവാൻ

കഴിഞ്ഞ കാലം കനിഞ്ഞു നൽകീ ഒരു പിടി നല്ല നാളുകൾ
പിരിഞ്ഞു മെല്ലെ തിരഞ്ഞ കണ്ണിൽ
മഷിയെഴുതുന്ന വേളകൾ
കൊഴിഞ്ഞു പോയൊരാ വസന്തവേളകൾ
തിരികെ വരുന്ന കാണുവാൻ തനിയേ
നിറഞ്ഞ കണ്ണുമായ് പിടയണ നെഞ്ചുമായ്
മയങ്ങി വീഴുമോർമ്മകൾ



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010

Kanpeeliyil kanneerumaay
kadhayariyathe thalarunnoren omale
onnonnume thanneeduvaan vazhiyariyaathe
urukunnoreeyamma njaan
erinjuvo nirashayil
karinjuvo kolunthu nee..

maranju pou varanda kaattin malayile meghamaalakal
kozhinju veeno kuzhanja mannil
ilayile manju thullikal
virunnukaaranaay varunnu pinneyum
chirakariyunna venalo veruthe
manassinullile chithayude meetheyaay
uranju ninnu thulluvaan

kazhinja kaalam kaninju nalkee oru pidi nalla naalukal
pirinju melle thiranja kannil
mashiyezhuthunna velakal
kozhinju poyoraa vasantha velakal
thirike varunna kaanuvaan thaniye
niranja kannumaay pidayana nenchumaay
mayangi veezhumormmakal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴ പാടും
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : ഇഞ്ചക്കാട് രാമചന്ദ്രന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
എന്നും ഓര്‍മ്മകള്‍
ആലാപനം : ജയ്‌സൺ ജെ നായർ   |   രചന : ഇഞ്ചക്കാട് രാമചന്ദ്രന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
കണ്‍പീലിയില്‍ [M]
ആലാപനം : ജി വേണുഗോപാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജയ്‌സൺ ജെ നായർ
അയ്യയ്യ
ആലാപനം : ജയ്‌സൺ ജെ നായർ   |   രചന : ഇഞ്ചക്കാട് രാമചന്ദ്രന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ