

Hay Lelo ...
Movie | Crazy Gopalan (2008) |
Movie Director | Deepu Karunakaran |
Lyrics | Anil Panachooran |
Music | Rahul Raj |
Singers | Sunitha Sarathy |
Lyrics
Added by Jaideep John Rodriguez on July 7, 2011 കളിയോടം ചാഞ്ചാടും കടലോരത്ത് മെല്ലെ കാറ്റേ വാ കൂടെ തോറ്റം പാടാം ചെഞ്ചായം തൂവുന്ന മുകുലോരത്ത് പാറും മഞ്ചാടിമൈനേ പോരൂ കൂട്ടം കൂടാം സ്വപ്നങ്ങൾ വന്നു വർണ്ണപൂപ്പൊലിയായി സംഗീതം പെയ്തു സ രി ഗ മാ തൈമാസം തന്നു മഞ്ഞിൽ തുന്നിയൊരാട ചങ്ങാത്തം പാടി പ ധ നി സാ ഹായ് ലേലോ ഹായ് ല ലേലോ ഈണം മൂളുന്നുവോ ഞാനേതോ പുതുതരംഗങ്ങളായ് അലിയവേ അങ്ങാടിപ്പാട്ടിന്റെ അലയൊലിയണഞ്ഞും കിന്നാരം തുടിക്കുന്ന കരളുമായ് പുന്നാരക്കൂട്ടിന്റെ ചിലമ്പൊലിയുണർന്നു മൂവന്തി പിരിയുന്ന പടവിലായ് വാനമ്പാടി പോരുമോ അരിയാമ്പൽമൊട്ടിനു പേരിടാൻ ആരും ചൊല്ലാ പേരുകൾ പറയൂ രാഗം താനം പല്ലവി പിന്നെ പാടും വൈകരി ഇടനെഞ്ചിൻ താളം ചേർന്നു ല ല ലാ ഹായ് ലേലോ ഹായ് ല ലേലോ ഈണം മൂളുന്നുവോ ഞാനേതോ പുതുതരംഗങ്ങളായ് അലിയവേ മിന്നായം മിന്നുന്ന ചിറകടി ഉയർന്നു കണ്ണോരം തുടിക്കുന്നൊരിളക്കമായ് തന്നാരം പാടുന്ന പഴമൊഴി പറഞ്ഞു പെണ്ണിന്റെ മനസ്സിനു മയക്കമായ് തേനിൽ മുങ്ങിയ പൗർണ്ണമി എന്നോവന്നു വാനിലായ് താഴമ്പൂവിനിതളിൽ തഴുകാം ഞാനും നീയും കൈകളിൽ ചൂടും ചെല്ലത്തരിവള വിളയാടും നേരം മിന്നിത്തിളങ്ങാം കളിയോടം ചാഞ്ചാടും കടലോരത്ത് മെല്ലെ കാറ്റേ വാ കൂടെ തോറ്റം പാടാം സ്വപ്നങ്ങൾ വന്നു വർണ്ണപൂപ്പൊലിയായി സംഗീതം പെയ്തു സ രി ഗ മാ ഹായ് ലേലോ ഹായ് ല ലേലോ ഈണം മൂളുന്നുവോ ഞാനേതോ പുതുതരംഗങ്ങളായ് അലിയവേ ഞാനേതോ പുതുതരംഗങ്ങളായ് അലിയവേ |
Other Songs in this movie
- Yudham Thudangi
- Singer : Rahul Raj | Lyrics : Anil Panachooran | Music : Rahul Raj
- Gopaala Gokulapaala
- Singer : Shankar Mahadevan | Lyrics : Anil Panachooran | Music : Rahul Raj