ഒഴുകിവരൂ ...
ചിത്രം | ആകാശഗംഗ (1971) |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര് കെ ശേഖര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by venu on April 14, 2010 ഒഴുകി വരൂ... ഒഴുകി വരൂ.... ഒരുയുഗദാഹം പോലെ.... സ്നേഹനന്ദിനീ പ്രിയ മോഹനന്ദിനീ കദനഭൂമിയില് കനി വളര്‍ത്തിയ ഹൃദയനന്ദിനീ ഹൃദയനന്ദിനീ സ്നേഹനന്ദിനീ... നീ വിടര്‍ത്തിയ പൂവുകള്‍ വാടിവീഴും വാടിയില്‍ ഇനി വരില്ലേ രാഗശിശിരം തോഴീ അണയൂ മലരായ് മണമായ് സഖി നീ (സ്നേഹനന്ദിനീ ) നീയുണര്‍ത്തിയ കുളിരുകള്‍ മാഞ്ഞു പോകും വീണയില്‍ നിറയുകില്ലേ ഗാനമധുരം തോഴീ അണയൂ സ്വരമായ് ലയമായ് സഖി നീ ഒഴുകി വരൂ ഒഴുകി വരൂ ഹൃദയവതീ ...പ്രാണസഖീ... മറയരുതേ പിരിയരുതേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ ---------------------------------- Added by Susie on May 19, 2010 ozhuki varoo ozhuki varoo oru yugadaaham pole snehanandinee priya moha nandinee kadanabhoomiyil kani valarthiya hridayanandinee hridayanandinee snehanandinee... nee vidarthiya poovukal vaadi veezhum vaadiyil ini varille raagashishiram thozhee anayoo malaraay manamaay sakhee nee (snehanandinee) neeyunarthiya kulirukal maanju pokum veenayil nirayukille gaanamadhuram thozhee anayoo swaramaay layamaay sakhee nee ozhuki varoo ozhuki varoo hridayavathee...praanasakhee marayaruthe piriyaruthe vili kelkkoo vili kelkkoo... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമൃത കുംഭങ്ങള്‍
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- സ്നേഹ നന്ദിനി
- ആലാപനം : പി ലീല, രാധ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പഞ്ചവന്‍ കാട്ടിലെ
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍