View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിങ്കാരപ്പെണ്ണിന്റെ ...

ചിത്രംകൂടപ്പിറപ്പ്‌ (1956)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

chinkaarappenninte kaathil vannu
kinnaaram chodicha kaatte- ninnu
thannaanam paadunna kaatte

kaanaathe nanichu nilkkum -ninte
kaathil njaaninnonnu chollaam
ninte kaathil...
ninte kaathil njaaninnonnu chollaam
kaanatha naadinte maaril ninnaa
kaalocha njaaninnu kettu

vellambalcholayiloode- kali
vallam thuzhanjuvanna neram
kalivallam...
kalivallam thuzhanjuvanna neram
vellaayam veeshiya kunnil ninnaa
pullaankuzhal vili kettu

maayaatha poothali thannu ente
maran kinavilinnu vannu
ente maaran....
entemaaran kinaavilinnu vannu
paadaatha paattunjan paadum-innu
choodaatha poovu njan choodum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചിങ്കാരപ്പെണ്ണിന്റെ കാതില്‍ - വന്നു
കിന്നാരം ചോദിച്ച കാറ്റേ - നിന്നു
തന്നാനം പാടുന്ന കാറ്റേ (ചിങ്കാരപ്പെണ്ണിന്റെ)

കാണാതെ നാണിച്ചു നില്‍ക്കും - നിന്റെ
കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
നിന്റെ കാതില്‍
നിന്റെ കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
കാണാത്ത നാടിന്റെ മാറില്‍ - നിന്നാ
കാലൊച്ച ഞാനിന്നു കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)

വെള്ളാമ്പല്‍ച്ചോലയിലൂടെ - കളി
വള്ളം തുഴഞ്ഞു വന്ന നേരം
കളിവള്ളം ....
കളിവള്ളം തുഴഞ്ഞു വന്ന നേരം
വെള്ളായം വീശിയ കുന്നില്‍ - നിന്നാ
പുല്ലാങ്കുഴല്‍ വിളി കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)

മായാത്ത പൂത്താലി തന്നൂ - എന്റെ
മാരന്‍ കിനാവിലിന്നു വന്നൂ
എന്റെ മാരന്‍.
എന്റെ മാരന്‍ കിനാവിലിന്നു വന്നൂ
പാടാത്ത പാട്ടു ഞാന്‍ പാടും - ഇന്നു
ചൂടാത്ത പൂവു ഞാന്‍ ചൂടും. (ചിങ്കാരപ്പെണ്ണിന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പീ തുമ്പീ വാ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പാത്തുമ്മാ ബീവി തൻ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ബുദ്ധം ശരണം
ആലാപനം : കെ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
മാനസറാണി
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പൂമുല്ല പൂത്തല്ലോ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനു പൊന്‍കനികള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങാടീ തോറ്റു മടങ്ങിയ
ആലാപനം : എ എം രാജ, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ആയിരം കൈകള്
ആലാപനം : കെ രാഘവന്‍, കോറസ്‌, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അലര്‍ശരപരിതാപം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍
മണിവര്‍ണ്ണനേ ഇന്നു ഞാന്‍
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍