View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനീ മിഴി രണ്ടും ...

ചിത്രംഓര്‍ഡിനറി (2012)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനരാജീവ് നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംകാര്‍ത്തിക്, ശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Vishnu Mohan

Enthinee mizhi randum pidayaathe piadayunnu
kaanaathe kaanunnathaare nee
enthinee mazhamekham nanayaathe nanayunnu
ariyaatheyariyunnathaare nee
chilambil punnaaram kurumbin koodaaram
namukkay poothille kinaavin poppaadam

Enthinee mizhi randum pidayaathe piadayunnu
kaanaathe kaanunnathaare nee

Ila pachilamenjoru kaadum
izhaponnizha paakiya koodum
ini aadaanum paadaanum pookkaalamaay
karikalkkidaavin mazhayum
puzha thedi nadannoru kadalum
inacherunnoru kaalam nee thedum neram...
oh..neyonnu vannenkil alivode ninnenkil
paadaatha paatinen mayilppeeli thannenkil
kanivode cholli raappaadi

Enthinee mizhi randum pidayaathe piadayunnu
kaanaathe kaanunnathaare nee

Thudiponthudi kaavile melam
thalirambili neettum naalam
kadhakelkkaanum kaanaanum poraamo nee
oh..thinavilayum theeram thedi
murivaalan painkili poke
kanipoompaattappennaay njaan koottillayo
oh...thoraatha manjil naam
mizhi pootti nilkkumbol
arikathulaavunna nilaavinte thooviralaal
thalodunnathaaro thenkaatto....
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ
ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം
നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം

എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ

ഇലപച്ചിലമേഞ്ഞൊരു കാടും
ഇഴപൊന്നിഴപാകിയ കൂടും
ഇനി ആടാനും പാടാനും പൂക്കാലമായ്
കരികർക്കിടവാവിൻ മഴയും
പുഴതേടിനടന്നൊരു കടലും
ഇണചേരുന്നൊരു കാലം നീ തേടും നേരം ..
ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ
പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ
കനിവോടെ ചൊല്ലി രാപ്പാടി..

എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ

തുടിപൊൻതുടി കാവിലെ മേളം
തളിരമ്പിളി നീട്ടും നാളം
കഥകേൾക്കാനും കാണാനും പോരാമോ നീ
ഓ… തിനവിളയും തീരം തേടി
മുറിവാലൻ പൈങ്കിളി പോകേ
കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ
ഓ .. തോരാത്ത മഞ്ഞിൽ നാം
മിഴിപൂട്ടി നിൽക്കുമ്പോൾ
അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ
തലോടുന്നതാരോ തേൻകാറ്റോ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെച്ചിപ്പൂ മന്ദാരം
ആലാപനം : സുജാത മോഹന്‍, സന്നിധാനന്ദന്‍, ടിപ്പു, ബിജു മങ്ങാട്   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
സുന്‍ സുന്‍ സുന്ദരി തുമ്പി
ആലാപനം : മധു ബാലകൃഷ്ണന്‍, കാര്‍ത്തിക്   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
കാര്‍ന്നു പോയെന്റെയീ (Bit)
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
കറുത്ത മുന്തിരി (Bit)
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ചെന്താമര
ആലാപനം : ദിവ്യ, അനുശ്രീ, ആർദ്ര, ജോര്‍ജ്ജ്, ബ്ലാസി, വിനായകു് സുന്ദര്‍, ജിയോ ജോമിന്‍, മറിയ ജെമി, കിങ്ങിണി   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
സൂര്യ ശലഭം
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍