View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നോളം ...

ചിത്രംവാദ്ധ്യാര്‍ (2012)
ചലച്ചിത്ര സംവിധാനംനിധീഷ് ശക്തി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംറിനില്‍ ഗൗതം
ആലാപനംബിജു നാരായണന്‍, സുദീപ് കുമാര്‍, ബേബി മാലിനി

വരികള്‍

Lyrics submitted by: Sandhya Prakash

Kunnolam kaashundenkil
ellolam njaanam nedaam
ennaayi maarunna sankalppame....

Malayaalipouranmaare marnaadan vesham
kettichammaanamaadunna kalikaalame..
sherikedin neengumpozhum
thari naanam thonnunnille
nilamarannum nilam marannum
swantham veril kuntham kettalle....
(Kunnolam...)

ABCD naam padichaalum
aa aaa ee eee naam marakkalle..
irupathaarathilundel
ambathonnithilille
athinaalee malayalam valu-
thaanennariyende
kadha marannum gathi marannum
vesham maari kolam thullalle..
(Kunnolam......)

Thumbikkayyil kalleduthotte
thumbikkunje kalledukkalle..
naadodum nerathu naduve neeyodalle
aavesham kondaalum aabhaasam kaattalle
thala marannum thalam marannum
thaalam thetti thaazheppovalle.
(Kunnolam.....)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

കുന്നോളം കാശുണ്ടെങ്കിൽ
എള്ളോളം ജ്ഞാനം നേടാം
എന്നായി മാറുന്ന സങ്കല്പമേ...

മലയാളിപ്പൗരന്മാരെ മറുനാടൻ വേഷം
കെട്ടിച്ചമ്മാനമാടുന്ന കലികാലമേ..
ശരികേടിൽ നീങ്ങുമ്പോഴും
തരി നാണം തോന്നുന്നില്ലേ
നിലമറന്നും നിലം മറന്നും
സ്വന്തം വേരിൽ കുന്തം കേറ്റല്ലേ..
(കുന്നോളം...)

എ ബി സി ഡി നാം പഠിച്ചാലും
അ ആ ഇ ഈ നാം മറക്കല്ലേ..
ഇരുപത്താറതിലുണ്ടേൽ
അമ്പത്തൊന്നിതിലില്ലേ
അതിനാലീ മലയാളം വലു-
താണെന്നറിയേണ്ടേ
കഥ മറന്നും ഗതി മറന്നും
വേഷം മാറി കോലം തുള്ളല്ലേ..
(കുന്നോളം....)

തുമ്പിക്കയ്യിൽ കല്ലെടുത്തോട്ടെ
തുമ്പിക്കുഞ്ഞേ കല്ലെടുക്കല്ലേ..
നാടോടും നേരത്ത് നടുവേ നീയോടല്ലേ
ആവേശം കൊണ്ടാലും ആഭാസം കാട്ടല്ലേ
തലമറന്നും തലം മറന്നും
താളം തെറ്റി താഴെപ്പോവല്ലേ.
(കുന്നോളം....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടെങ്കിലും
ആലാപനം : സുജാത മോഹന്‍   |   രചന : രാജീവ് നായര്‍   |   സംഗീതം : മനോജ് ജോര്‍ജ്ജ്
കിളി കിളി
ആലാപനം : ഫ്രാങ്കോ   |   രചന : രാജീവ് നായര്‍   |   സംഗീതം : മനോജ് ജോര്‍ജ്ജ്
വട്ടോല പൂ
ആലാപനം : രെജു ജോസഫ്‌, അനൂപ് ജി കൃഷ്ണന്‍   |   രചന : രാജീവ് നായര്‍   |   സംഗീതം : റിനില്‍ ഗൗതം
വാ വാ വാദ്ധ്യാരെ
ആലാപനം : അനൂപ് ശങ്കര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം