View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇല്ലതന്നിലാത്ത ...

ചിത്രംവൈഡൂര്യം (2012)
ചലച്ചിത്ര സംവിധാനംശശീന്ദ്ര കെ ശങ്കർ
ഗാനരചനബിച്ചു തിരുമല
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Illathannillaatha thaaraattil
theyyam thullunnu neyyaambal
kunjikkolussitta mohangal
nenchil pichavachodunnu
ennulinnullil vyaamohangal
engo poyi chekkeri
(Illathannillaatha.....Pichavechodunnu)

Paadangalil then mozhikal
paadivaroo kuyile
ormakalil ponmudikal
kothitharoo kulire
paadashaalayaanen pizha
theernidaatha punyam
illa nombarangal
avakaashavaadamonnum
udachu vaartha chaabimbangal
kaanaa komarangal
(illathannillaatha.....)

Othiduvaan vedamilla
njaanirikke pindam
devanillaa kovilile
poojayillaa shaanthi...
paathi pootha poove
ente praananaaya mole
kannanaayi nee vaa
mizhi moodi daasanaakaam
uruttu chendayaanee
randu theeraashaapa janmam
mmm......
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഇല്ലത്തന്നില്ലാത്ത താരാട്ടിൽ
തെയ്യം തുള്ളുന്നു നെയ്യാമ്പൽ
കുഞ്ഞിക്കൊലുസിട്ട മോഹങ്ങൾ
നെഞ്ചിൽ പിച്ചവെച്ചോടുന്നു
എന്നുള്ളിനുള്ളിൽ വ്യാമോഹങ്ങൾ
എങ്ങോ പോയി ചേക്കേറി.
(ഇല്ലത്തന്നില്ലാത്ത.. പിച്ചവെച്ചോടുന്നു)

പാടങ്ങളിൽ തേന്മൊഴികൾ
പാടിവരൂ കുയിലേ
ഓർമ്മകളിൽ പൊന്മുടികൾ
കോതിത്തരൂ കുളിരേ
പാഠശാലയാണെൻ പിഴ
തീർന്നിടാത്ത പുണ്യം
ഇല്ല നൊമ്പരങ്ങൾ
അവകാശ വാദമൊന്നും
ഉടച്ചു വാർത്ത ചാബിംബങ്ങൾ
കാണാ കോമരങ്ങൾ.
ഇല്ലത്തന്നില്ലാത്ത....)

ഓതിടുവാൻ വേദമില്ലാ
ഞാനിരിക്കേ പിണ്ഡം
ദേവനില്ലാ കോവിലിലേ
പൂജയില്ലാ ശാന്തി....
പാതി പൂത്ത പൂവേ
എന്റെ പ്രാണനായ മോളേ
കണ്ണനായി നീ വാ
മിഴി മൂടി ദാസനാകാം
ഉരുട്ടു ചെണ്ടയാണീ
രണ്ടു തീരാ ശാപ ജന്മം.
ഉം........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീരാളിത്തങ്ക
ആലാപനം : സിസിലി, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
സുന്ദരികള്ളി
ആലാപനം : വിധു പ്രതാപ്‌   |   രചന : ശശീന്ദ്ര ശങ്കർ   |   സംഗീതം : വിദ്യാസാഗര്‍
ചന്ദനത്തെന്നലായ്
ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഹിമശൈല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : വിദ്യാസാഗര്‍