View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമശൈല ...

ചിത്രംവൈഡൂര്യം (2012)
ചലച്ചിത്ര സംവിധാനംശശീന്ദ്ര കെ ശങ്കർ
ഗാനരചനബിച്ചു തിരുമല
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Himashaila sudhapathiye
mrithi sanjayane ....deva...
thiru sannidhiyil ozhukunnoru
ganga athaanee njaan

Manassinente maruthara thorum
pala naalivan thedi nadannu
oru thulli jalam chodiyoram
nanavekiyengo poyi
theeyum neerum neeye
pranayaandakadaaha mahaasura
thaandavamaadum nin
padathaariluthirnnu kozhinjoru
manthariyalle njaan
aa....aa.....aa.....a.....

Thiruvilwaamala kshethra punarjjani
guha noornnundaay varamalle nee.....
povaayi thaliraayi novaayi ninavaayi
neeyennum undennullil
arivil niravaarnniniyum theliyum
oliyaay poliyaay oru nin sreeyaay
devaa...devaa... devaa....
(Himashaila.....)

Dhoom dhoom thanam ..dhoom
dhoomthana.....dhoom thanam
dhoom dhoomthana ........
Dhoom dhoom thanam...
dhoom dhoomthana.....
dhoom dhoom thanam dhoom dhoom thana
aa..........aa........aa..........aa.......

Kaalam kaavadiyaadum karaviruthu kaattum
kapadavesham karijadayil moodum
gaganadhaara pathanagathi thaangum
achala deshaa nadana gurunaadhaa
sujana paalaa vayassu pathinaaraay
pathivu cheyyum karunayude moorthe
thirike nalku avanumoru janmam
pakaramekaam paramashiva ivide nadayil
adiyangaluzhiyunna kadhana kadhakalariyum harane(2)
akapporul udayathe hara hara
hara hara shiva shiva shiva shiva
manikula vydooryame...
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഹിമശൈല സുധാപതിയേ
മൃതി സഞ്ജയനേ...ദേവ....
തിരു സന്നിധിയിൽ ഒഴുകുന്നൊരു
ഗംഗ അതാണീ ഞാൻ....

മനസ്സിന്റെ മരുത്തറ തോറും
പല നാളിവൾ തേടി നടന്നു
ഒരു തുള്ളി ജലം ചൊടിയോരം
നനവേകിയതെങ്ങോ പോയി
തീയും നീരും നീയേ
പ്രണയാണ്ഡകടാഹ മഹാസുര
താണ്ഡവമാടും നിൻ
പദതാരിലുതിർന്നു കൊഴിഞ്ഞൊരു
മൺതരിയല്ലേ ഞാൻ...
ആ....ആ....ആ.....ആ

തിരുവില്വാമല ക്ഷേത്ര പുനർജ്ജനി
ഗുഹ നൂർന്നുണ്ടായ വരമല്ലേ നീ...
പൂവായി തളിരായി നോവായി നിനവായി
നീയെന്നും ഉണ്ടെന്നുള്ളിൽ
അറിവിൻ നിറവാൽ ഇനിയും തെളിയും
ഒളിയായ് പൊലിയായ് ഒരു നീൾ ശ്രീയായ്
ദേവാ...ദേവാ.....ദേവാ.....
(ഹിമ ശൈല....)

ധൂം ധൂം തനം..ധൂം
ധൂംതന...ധൂം തനം
ധൂം ധൂംതന
ധൂം ധൂം തനം..
ധൂം ധൂംതന...
ധൂം ധൂം തനം ധൂം ധൂംതന
ആ.... ആ....ആ.....ആ....

കാലം കാവടിയാടും കരവിരുതു കാട്ടും
കപടവേഷം കരിജടയിൽ മൂടും
ഗഗനധാരാ പതനഗതി താങ്ങും
അചല ദേശാ നടന ഗുരുനാഥാ
സുജന പാലാ വയസ്സു പതിനാറായ്
പതിവു ചെയ്യും കരുണയുടെ മൂർത്തേ
തിരികെനൽകൂ അവനുമൊരു ജന്മം
പകരമേകാം പരമശിവ ഇവിടെ നടയിൽ
അടിയങ്ങളുഴിയുന്ന കദന കഥകളറിയും ഹരനേ (2)
അകപ്പൊരുൾ ഉടയതേ ഹര ഹര
ഹര ഹര ശിവ ശിവ ശിവ ശിവ
മണികുല വൈഢൂര്യമേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലതന്നിലാത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വിദ്യാസാഗര്‍
വീരാളിത്തങ്ക
ആലാപനം : സിസിലി, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
സുന്ദരികള്ളി
ആലാപനം : വിധു പ്രതാപ്‌   |   രചന : ശശീന്ദ്ര ശങ്കർ   |   സംഗീതം : വിദ്യാസാഗര്‍
ചന്ദനത്തെന്നലായ്
ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍