View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Melle Melle Mazhayaayee ...

MovieVeendum Kannoor (2012)
Movie DirectorHaridas Kesavan
LyricsPrakash Marar
MusicRobin Thirumala
SingersSudeep Kumar
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Viji

Melle melle mazhayaay nee
manasamghil peythu nirayille (2)
ini pakalu vendennu rathriyodu
njaan aadyamaay cholli melle (2)
ini melle melle mazhayaay nee
manasamghil peythu nirayille

Thinaa..thinaa..dhaanthaa..morey..
dhaanthaa...morey..thinaa..thinaa...
dhaanthaa morey

Thaara thamarakal viriyumaardramaay
paathiraa neela yamunayil
ninte pranayamaam seetha silakalal
theerthu njaanente tajmahal
paattukariyaam paattu cholliyen
kathinorathu melle
orthirikkuvaan rathri porenna
ninte sneha manthranam
melle melle mazhayaay nee
manasamghil peythu nirayille

Raathri mullaye nertha thoovalal
eeran nilavu thazhukave
ninte chirinilaa viralu thotoraa
nimisha praavu nenchil kurukave
aarumariyaathoraadya raagathin
thaarithal neertha neram
kathirunnora alliyambalin
priya paarvanam veena raavithil
melle melle mazhayaay nee
manasamghil peythu nirayille
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

മെല്ലെ മെല്ലെ മഴയായ് നീ
മന:ശംഖിൽ പെയ്തു നിറയില്ലേ (2)
ഇനി പകലു വേണ്ടെന്ന് രാത്രിയോടു
ഞാൻ ആദ്യമായ് ചൊല്ലി മെല്ലെ (2)
ഇനി മെല്ലെ മെല്ലെ മഴയായ് നീ
മന:ശംഖിൽ പെയ്തു നിറയില്ലേ

തിനാ..തിനാ.. ധാന്താ...മോറേ..
ധാന്താ... മോറേ..തിനാ..തിനാ..
ധാന്താ മോറേ

താര താമരകൾ വിരിയുമാർദ്രമായ്
പാതിരാ നീല യമുനയിൽ
നിന്റെ പ്രണയമാം ശീത ശിലകളാൽ
തീർത്തു ഞാനെന്റെ താജ് മഹൽ
പാട്ടുകാരിയാം പാട്ടു ചൊല്ലിയെൻ
കാതിനോരത്തു മെല്ലെ
ഓർത്തിരിക്കുവാൻ രാത്രി പോരെന്ന
നിന്റെ സ്നേഹ മന്ത്രണം.
മെല്ലെ മെല്ലെ മഴയായ് നീ
മന:ശംഖിൽ പെയ്തു നിറയില്ലേ

രാത്രി മുല്ലയെ നേർത്ത തൂവലാൽ
ഈറൻ നിലാവു തഴുകവേ
നിന്റെ ചിരിനിലാ വിരലു തൊട്ടൊരാ
നിമിഷ പ്രാവു നെഞ്ചിൽ കുറുകവേ
ആരുമറിയാത്തൊരാദ്യ രാഗത്തിൻ
താരിതൾ നീർത്ത നേരം
കാത്തിരുന്നൊരാ അല്ലിയാമ്പലിൻ
പ്രിയ പാർവ്വണം വീണ രാവിതിൽ.
മെല്ലെ മെല്ലെ മഴയായ് നീ
മന:ശംഖിൽ പെയ്തു നിറയില്ലേ


Other Songs in this movie

Nee Vida Parayum
Singer : Najim Arshad   |   Lyrics : Prakash Marar   |   Music : Robin Thirumala