View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തപസ്സു ചെയ്തു തപസ്സു ചെയ്തു ...

ചിത്രംമിന്നാമിനുങ്ങ് (1957)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഡി.ഹസ്സൻ
ആലാപനംമെഹബൂബ്‌

വരികള്‍

Lyrics submitted by: Indu Ramesh

Thapassu cheythu thapassu cheythu
thappaalkaran vannallo
kuthum vaakaal nammalkkinnoru
kathillennu paranjallo.. (thapassu.. )
kolambil ninnum koyaappaanoru
kolu kidakkana kathundu..
oru kolu kidakkana kathundu.. (kolambil.. )
paassum sheettum palathum pala
kadalaassum kathinakathundu
kadalaassum kathinakathundu
(thapassu... )

beeranikkaakku atharu pooshi
beeviyayachoru kathundu
paramuvinangu vimanam keri
parannu vannoru kathundu
BA kaaran naayarkkundu
beeyaathoonum kathundu
kunjammaakkum kathundavalkku
kuri keittedina mattundu..
(thapassu... )

manjassariyuduthoru kavaru
mannuvinundu marakkanda
vakkinu kara vachulloru kathu
backarkkundu marakkanda
board schoolile mistressinoru
cardilezhuthiya kathundu
oru cardilezhuthiya kathundu
kathu pidichu kannukal minnanu
kathil oru hikmathundu
aalillathoru koolikkathu
aale thedi nadakkunnu.. aale thedi nadakkunnu..
per theliyaathoru warrantundu
pedichaalu kadakkunnu.. pedichaalu kadakkunnu...
(thapassu... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

തപസ്സു ചെയ്ത് തപസ്സു ചെയ്ത്
തപ്പാൽക്കാരന്‍ വന്നല്ലോ
കുത്തും വാക്കാല്‍ നമ്മൾക്കിന്നൊരു
കത്തില്ലെന്നു പറഞ്ഞല്ലോ.. (തപസ്സു.. )
കൊളംബിൽ നിന്നും കോയാപ്പാനൊരു
കോളു കിടക്കണ കത്തുണ്ട്..
ഒരു കോളു കിടക്കണ കത്തുണ്ട്.. (കൊളംബിൽ.. )
പാസ്സും ശീട്ടും പലതും പല കടലാസ്സും കത്തിനകത്തുണ്ട്
കടലാസ്സും കത്തിനകത്തുണ്ട്...
(തപസ്സു ചെയ്ത്... )

ബീരാനിക്കാക്ക് അത്തറുപൂശി
ബിവിയയച്ചൊരു കത്തുണ്ട്
പരമുവിനങ്ങ് വിമാനംകേറി
പറന്നുവന്നൊരു കത്തുണ്ട്
ബീയേക്കാരന്‍ നായർക്കുണ്ട്
ബിയാത്തൂനും കത്തുണ്ട്
കുഞ്ഞമ്മാക്കും കത്തുണ്ടവള്‍ക്കു
കുറി കിട്ടീടിണ മട്ടുണ്ട്...
(തപസ്സു ചെയ്ത്... )

മഞ്ഞസ്സാരിയുടുത്തൊരു കവറ്
മന്നുവിനുണ്ട് മറക്കണ്ട
വക്കിനു കരവെച്ചുള്ളൊരു കത്ത്
ബക്കര്‍ക്കുണ്ട് മറക്കണ്ട
ബോര്‍ഡ് സ്കൂളിലെ മിസ്ഡ്രസ്സിന്നൊരു
കാര്‍ഡിലെഴുതിയ കത്തുണ്ട്..
ഒരു കാര്‍ഡിലെഴുതിയ കത്തുണ്ട്..
കത്തു പിടിച്ചു കണ്ണുകള്‍ മിന്നണു
കത്തിലൊരു ഹിക്മത്തുണ്ട്
ആളില്ലാത്തൊരു കൂലികത്ത്
ആളേത്തേടി നടക്കുന്നു.. ആളേത്തേടി നടക്കുന്നു..
പേർ തെളിയാത്തൊരു വാറണ്ടുണ്ട്
പേടിച്ചാളു കടക്കുന്നു.. പേടിച്ചാളു കടക്കുന്നു...
(തപസ്സു ചെയ്ത്... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു ചൊല്ലിടും
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇത്രനാൾ ഇത്രനാൾ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാലിട്ടു കണ്ണെഴുതേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു വട്ടിപ്പൂ തരേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊല്ലത്തു നിന്നൊരു
ആലാപനം : മച്ചാട്‌ വാസന്തി, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഡി.ഹസ്സൻ
തത്തമ്മേ തത്തമ്മേ
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നീയെന്തറിയുന്നു
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടു പെരുന്തച്ചനുണ്ടാക്കി
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്തിനു കവിളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌