View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു പെരുന്തച്ചനുണ്ടാക്കി ...

ചിത്രംമിന്നാമിനുങ്ങ് (1957)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Indu Ramesh

Pandu perunthachanundaakki nalloru
panchakalyanikkuthira..panchakalyanikkuthira
venchaamaram pole kunchi mudiyulla
panchakalyanikkuthira.. panchakalyanikkuthira...

melottu ponngi kuthirayaa maanathe
neelacha poonthoppil chennu
ponthi ponthi parannavar maanathe
munthirithoppum kadannu
ampiliyaakum arayannam neenthunna
vellippoonchola kadannu
ponthum kuthiraye keezhottu thaazhthunna
manthram kumaaran marannu...

engu poy engu poy raajakumaaran
kunjilam kaatte nee kando
kandeela keetteela njaanumarinjeela
kunjilam kaattum paranju
innu vaavunnaal kaanam kumaarante
ponnin kireedamaa vaanil
innum kaanaam kumaarananinjoraa
venmuthumaalakal mele...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പണ്ടുപെരുന്തച്ചനുണ്ടാക്കി നല്ലൊരു
പഞ്ചകല്യാണിക്കുതിര
വെണ്‍ചാമരം പോലെ കുഞ്ചിമുടിയുള്ള
പഞ്ചകല്യാണിക്കുതിര.. പഞ്ചകല്യാണിക്കുതിര

മേലോട്ടു പൊന്തും കുതിരയാമാ‍നത്തെ
നീലച്ച പൂന്തോപ്പില്‍ ചെന്നു
പൊന്തിപ്പൊന്തിപ്പറന്നവര്‍ മാനത്തെ
മുന്തിരിത്തോപ്പും കടന്നു
അമ്പിളിയാകുമരയന്നം നീന്തുന്ന
വെള്ളിപ്പൂഞ്ചോല കടന്നു
പൊന്തും കുതിരയെ കീഴോട്ടു താഴ്ത്തുന്ന
മന്ത്രം കുമാരന്‍ മറന്നു

എങ്ങുപോയെങ്ങുപോയ് രാജകുമാരന്‍
കുഞ്ഞിളം കാറ്റെ നീകണ്ടോ?
കണ്ടീല കേട്ടീല ഞാനുമറിഞ്ഞീല
കുഞ്ഞിളം കാറ്റും പറഞ്ഞു
ഇന്നു വാവും നാള്‍ കാണാം കുമാരന്റെ
പൊന്നിന്‍ കിരീടമാ വാനില്‍
ഇന്നും കാണാം കുമാരനണിഞ്ഞോരാ
വെണ്മുത്തുമാലകള്‍ മേലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു ചൊല്ലിടും
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇത്രനാൾ ഇത്രനാൾ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാലിട്ടു കണ്ണെഴുതേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു വട്ടിപ്പൂ തരേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തപസ്സു ചെയ്തു തപസ്സു ചെയ്തു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഡി.ഹസ്സൻ
കൊല്ലത്തു നിന്നൊരു
ആലാപനം : മച്ചാട്‌ വാസന്തി, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഡി.ഹസ്സൻ
തത്തമ്മേ തത്തമ്മേ
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നീയെന്തറിയുന്നു
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്തിനു കവിളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌