View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവേ നിലാവേ ...

ചിത്രംചട്ടക്കാരി (2012)
ചലച്ചിത്ര സംവിധാനംസന്തോഷ്‌ സേതുമാധവന്‍
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Nilaave nilaave nee mayangalle
kinaaven kinaavaal nee thalodille
pranaya raamazhayil
ee pavizha mallika than
niramizhikal thazhuku
vennilaave nilaave
nee mayangalle
kinaaven kinaavaalu nee thalodalle

Maamarangal peeli neerthi kaattilaadumbol
maarimekham yaathra chollaathengu pokunnu
thaarakangal thaanirangi thaalamenthumpol
paathiraavil thooval ariyaathoornnu veezhunnu
mezhukunaalamerinja pol
hridaya raaga mozhinju poy
thalirithalezhum viralinaalu
thanu thazhukiyanayu
vennilaave nilaave
nee mayangalle
kinaaven kinaavaalu nee thalodille

Paalu pole pathanju pongiya praana pallaviyil
paathi peyyum neramenthe thornnu pokunnu
thaaneyaanennorthum thellum allalerumbol
alliyaambal kunju poovin nenchu novunnu
virahavenal thirakalaal padarumeeran smrithikalil
puthuninavumaayi punaruvaan ini arikilanayu
(Nilaave...)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവെന്‍ കിനാവാല്‍ നീ തലോടില്ലേ
പ്രണയ രാമഴയില്‍
ഈ പവിഴ മല്ലിക തന്‍
നിറമിഴികൾ തഴുകു
വെണ്ണിലാവേ നിലാവേ
നീ മയങ്ങല്ലേ
കിനാവെന്‍ കിനാവാല്‍ നീ തലോടില്ലേ

മാമരങ്ങള്‍ പീലി നീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്ര ചൊല്ലാതെങ്ങ് പോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവില്‍ തൂവല്‍ അറിയാതൂര്‍ന്നു വീഴുന്നു
മെഴുകുനാളമെരിഞ്ഞ പോല്‍
ഹൃദയരാഗമൊഴിഞ്ഞു പോയ്‌
തളിരിതെളെഴും വിരലിനാല്‍ തനു തഴുകിയണയു
വെണ്ണിലാവേ നിലാവേ
നീ മയങ്ങല്ലേ
കിനാവെന്‍ കിനാവാല്‍ നീ തലോടില്ലേ

പാല് പോലെ പതഞ്ഞു പൊങ്ങിയ പ്രാണപല്ലവിയില്‍
പാതി പെയ്യും നേരമെന്തേ തോര്‍ന്നു പോകുന്നു
താനെയാണെന്നോര്‍ത്തു തെല്ലും അല്ലലേറുമ്പോള്‍
അല്ലിയാമ്പല്‍ കുഞ്ഞു പൂവിൻ നെഞ്ചു നോവുന്നു
വിരഹവേനല്‍ തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായി പുണരുവാന്‍ ഇനി അരികിലണയു
(നിലാവേ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മൈ ജൂലി
ആലാപനം : രാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
കുറുമൊഴിയുടെ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആനന്ദലോല കൃഷ്ണാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റും മഴയും
ആലാപനം : വിഷ്ണു കുറുപ്പ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
മൈ ഹാര്‍ട്ട്‌
ആലാപനം : സുഗീത മേനോന്‍   |   രചന : ചാരു ഹരിഹരൻ   |   സംഗീതം : എം ജയചന്ദ്രന്‍