View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aarorum Aarorum ...

MovieTheruvunakshathrangal (2012)
Movie DirectorJose Maveli
LyricsMankombu Gopalakrishnan
MusicCV Ranjith
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

aarorum aarorum kaanaatha shokangalaay
thaalolamaatteedaan aarorumillaathavar
aarorum aarorum kelkkaatha naadangalaay
thaaraattu paadeedaan aarorumillaathavar
vevum vayarumaay swayam eriyum pashiyumaay
kara cheraatha thiramaalakal
pokum vazhikalil kari pooshum nizhalupol
mizhi thoraatha therujeevikal
aarorum aarorum kaanaatha shokangalaay
thaalolamaatteedaan aarorumillaathavar ...

kaadaaru naadaaru maasam
thengaanum theyaanum yogam
kaalam kazhiyuvaan ennum thalavidhi
ee manpaathra bhikshaadanam
kanneerkkayangalil ee janmam muzhuvanum
ninamozhiyaatha sharapeedanam
aarorum aarorum kaanaatha shokangalaay
thaalolamaatteedaan aarorumillaathavar ...
aarorum aarorum kelkkaatha naadangalaay
thaaraattu paadeedaan aarorumillaathavar ...

neram velukkunna neram
kai neetti yaachikkaan sheelam
paade marannupoy aa melaalarellaam
ee naadodikkoottangale
baalyakkurunnilum bhaaram chumakkuvaan
ee hathabhaagyajanmangale

aarorum aarorum kaanaatha shokangalaay
thaalolamaatteedaan aarorumillaathavar
aarorum aarorum kelkkaatha naadangalaay
thaaraattu paadeedaan aarorumillaathavar
vevum vayarumaay swayam eriyum pashiyumaay
kara cheraatha thiramaalakal
pokum vazhikalil kari pooshum nizhalupol
mizhi thoraatha therujeevikal .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലമാട്ടീടാൻ ആരോരുമില്ലാത്തവർ
ആരോരും ആരോരും കേൾക്കാത്ത നാദങ്ങളായ്
താരാട്ടു പാടീടാൻ ആരോരുമില്ലാത്തവർ
വേവും വയറുമായ് സ്വയം എരിയും പശിയുമായ്
കര ചേരാത്ത തിരമാലകൾ
പോകും വഴികളിൽ കരി പൂശും നിഴലുപോൽ
മിഴി തോരാത്ത തെരുജീവികൾ

ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലമാട്ടീടാൻ ആരോരുമില്ലാത്തവർ ....

കാടാറു നാടാറു മാസം
തെങ്ങാനും തേയാനും യോഗം
കാലം കഴിയുവാൻ എന്നും തലവിധി
ഈ മൺപാത്ര ഭിക്ഷാടനം
കണ്ണീർക്കയങ്ങളിൽ ഈ ജന്മം മുഴുവനും
നിണമൊഴിയാത്ത ശരപീഡനം
ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലമാട്ടീടാൻ ആരോരുമില്ലാത്തവർ
ആരോരും ആരോരും കേൾക്കാത്ത നാദങ്ങളായ്
താരാട്ടു പാടീടാൻ ആരോരുമില്ലാത്തവർ .....

നേരം വെളുക്കുന്ന നേരം
കൈ നീട്ടി യാചിക്കാൻ ശീലം
പാടെ മറന്നുപോയ ആ മേലാളരെല്ലാം
ഈ നാടോടിക്കൂട്ടങ്ങളെ
ബാല്യക്കുരുന്നിലും ഭാരം ചുമക്കുവാൻ
ഈ ഹതഭാഗ്യജന്മങ്ങളെ

ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലമാട്ടീടാൻ ആരോരുമില്ലാത്തവർ
ആരോരും ആരോരും കേൾക്കാത്ത നാദങ്ങളായ്
താരാട്ടു പാടീടാൻ ആരോരുമില്ലാത്തവർ
വേവും വയറുമായ് സ്വയം എരിയും പശിയുമായ്
കര ചേരാത്ത തിരമാലകൾ
പോകും വഴികളിൽ കരി പൂശും നിഴലുപോൽ
മിഴി തോരാത്ത തെരുജീവികൾ .......


Other Songs in this movie

Kodi Kodi Katteduthu (Nooru Nooru Pookkal)
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : CV Ranjith
Swathanthrabhoomiyil
Singer : KJ Yesudas   |   Lyrics : Rafeeq Ahamed   |   Music : CV Ranjith