View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swathanthrabhoomiyil ...

MovieTheruvunakshathrangal (2012)
Movie DirectorJose Maveli
LyricsRafeeq Ahamed
MusicCV Ranjith
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

swathanthra bhoomiyil bharana radhangalil
kuthikkumadhipathimaare
Ohoho...
swathanthra bhoomiyil bharana radhangalil
kuthikkumadhipathimaare
veluppu pooshiya manimaalikayil
vasikkumadhikaarikale
Ohoho...
vishapparinjavaraano veyilin viyarppaninjavaraano
neelaakaashakkudayude thaazhe
theruvilurangeettundo ningal theruvilurangeettundo
Ohoho......O...

samathwasundara swathanthra gaadhakal
vidarnna bhaaratha varshathil
ananthakodikal adimathwathin
nukathilinnum pidayunnu
oru pidi vattinu nagara padhangalil
paravasharaay kai neettunnu
swathanthra bhoomiyil bharana radhangalil
kuthikkumadhipathimaare ...

evide mahaaradhar poorvikar kandoru
madhura manohara swapnangal
evide mathangal vedaanthangal
varacha swargga kavaadangal
vazhiyorangalil odayil pulayum
puzhuvo maanava janmangal? .....
puzhuvo maanava janmangal? .....

nivarnnu ninditha peeditha varggam
vidarthuminiyoru sooryamukham
gaganathalangalil puthiya vasantham
idiminnalppadavaaleriyum
kodiyoraneethikal perukayillini
niswarunarnnezhunnelkkunnu .....
niswarunarnnezhunnelkkunnu .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്വതന്ത്രഭൂമിയിൽ ഭരണരഥങ്ങളിൽ
കുതിക്കുമധിപതിമാരേ
ഓഹോഹോ....
സ്വതന്ത്രഭൂമിയിൽ ഭരണരഥങ്ങളിൽ
കുതിക്കുമധിപതിമാരേ
വെളുപ്പ് പൂശിയ മണിമാളികയിൽ
വസിക്കുമാധികാരികളേ
ഓഹോഹോ....
വിശപ്പറിഞ്ഞവരാണോ വെയിലിൻ വിയർപ്പറിഞ്ഞവരാണോ
നീലാകാശക്കുടയുടെ താഴെ
തെരുവിലുറങ്ങീട്ടുണ്ടോ നിങ്ങൾ തെരുവിലുറങ്ങീട്ടുണ്ടോ
ഓഹോഹോ....

സമത്വ സുന്ദര സ്വതന്ത്ര ഗാഥകൾ
വിടർന്ന ഭാരതവർഷത്തിൽ
അനന്തകോടി അടിമത്വത്തിൻ
നുകത്തിലിന്നും പിടയുന്നു
ഒരു പിടി വറ്റിനു നഗരപഥങ്ങളിൽ
പരവശരായ് കൈ നീട്ടുന്നു
സ്വതന്ത്രഭൂമിയിൽ ഭരണരഥങ്ങളിൽ
കുതിക്കുമധിപതിമാരേ ...

എവിടെ മഹാരഥർ പൂർവ്വികർ കണ്ടൊരു
മധുര മനോഹര സ്വപ്‌നങ്ങൾ
എവിടെ മതങ്ങൾ വേദാന്തങ്ങൾ
വരച്ച സ്വർഗ്ഗകവാടങ്ങൾ
വഴിയോരങ്ങളിൽ ഓടയിൽ പുളയും
പുഴുവോ മാനവ ജന്മങ്ങൾ ?
പുഴുവോ മാനവ ജന്മങ്ങൾ ? .....

നിവർന്നു നിന്ദിത പീഡിത വർഗ്ഗം
വിടർത്തുമിനിയൊരു സൂര്യമുഖം
ഗഗന തലങ്ങളിൽ പുതിയ വസന്തം
ഇടിമിന്നൽപ്പടവാളെറിയും
കോടിയോരനീതികൾ പേറുകയില്ലിനി
നിസ്വർ ഉണർന്നെഴുന്നേൽക്കുന്നു .....
നിസ്വർ ഉണർന്നെഴുന്നേൽക്കുന്നു .....


Other Songs in this movie

Aarorum Aarorum
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : CV Ranjith
Kodi Kodi Katteduthu (Nooru Nooru Pookkal)
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : CV Ranjith