View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിവാക പൂത്ത ...

ചിത്രംതാപ്പാന (2012)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംവിദ്യാസാഗര്‍
ആലാപനംമധു ബാലകൃഷ്ണന്‍, തുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മണിവാക പൂത്ത മലയില്‍
എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
നിന്റെ തണല്‍ തേടി വന്നു ഞാന്‍
ഒരുപാടു കാണുവാന്‍ മോഹം
ഒരുമിച്ചുചേരണം വേഗം...
ഇനി ഞാനെന്തു തരണം എന്റെ കിളിയേ
ഒന്നു വരുമോ ...
(മണിവാക പൂത്ത .. )

ഞാനാകുമീ മാങ്കൊമ്പിലെ പൂവള്ളിയില്‍
കളിയൂഞ്ഞാലാടി കളിക്കാന്‍ വാ
ഞാനാടുമീ ഊഞ്ഞാലില്‍ നീ പൂങ്കാറ്റുപോൽ
മേഘത്തേരില്‍ കൂടെ പോരാന്‍ വാ
ചെമ്പകത്താലമായ് വാ
ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം
ചന്ദനവണ്ടുപോൽ വാ..
ഞാനെന്‍ ചുണ്ടിലെ തേനു നല്‍കാം
മഴവില്‍ത്തേരില്‍ തിങ്കളേ വരുമോ കളിയാടാന്‍
(മണിവാക പൂത്ത ...)

ആ...ആ..അ ..അ ..ആ ...
ആ...ആ..അ ..അ ..ആ ...
മനസ്സമ്മതം പകരം തരാം
മണവാട്ടിയായ്
നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍
മാലാഖയായ്... നീ പോരുകില്‍
ആരോമലേ ...
സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍
കൈയിലെ തീർത്ഥമായ് വാ...
നീയെന്‍ കണ്ണിനു കണ്ണിനഴകേ
പൊന്നിതൾ ചന്തമായ് വാ...
നീയെന്‍ പൊന്നാം പൊന്നിനഴകേ
പ്രണയം പോലെ
പെയ്യുമീ മഴയില്‍... നനയാന്‍ വാ ...
(മണിവാക പൂത്ത ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊരും പേരും പറയാതെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
പടയ്ക്കിറങ്ങിയ താപ്പാന
ആലാപനം : സഞ്ജീവ് തോമസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിദ്യാസാഗര്‍
പകിട പലവിധം
ആലാപനം :   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിദ്യാസാഗര്‍