View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമൃതമായി അഭയമായ് ...

ചിത്രംസ്നേഹവീട് (2011)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഇളയരാജ
ആലാപനംരാഹുല്‍ നമ്പ്യാര്‍

വരികള്‍

Lyrics submitted by: Ajay Nair

Amrithamaayi abhayamaay jananineeyonnumille
janiyilum mrithiyilum nizhalaay nee koodeyille
mizhineeril mizhineeril thelivaaninu kanavaay nee
mozhi thorum puthumannil nanavaay nee
oru paalaazhi pol nenchil neeyennum

Mindi konchaan vembum
chundil panchaamrithamaayi (2)
chimmi chimmi minnum
kannil kanni nilaavaay
janma janma theeram
pulkum mandhaakini nee...
prapanchangalaake niranjidum mele....
manathaaril kathiraayi nee viriyenam
oru tharaattaay ennullil chaaru nee

Thenni thenni veenidumenne thaangaanamme vaa(2)
venchaamara kayyaalente kanneeraattaan vaa
anthichaaram moodum kaavil vilkaay nee...
prabhaathangal pole unarthidum munpe...
vazhiyoram thanalaayi nirayenam
veyilaarunna novennil maaykku
(Amrithamaayi...)
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരില്‍… മിഴിനീരില്‍ തെളിവാനിന്‍ കനവായ് നീ
മൊഴി തോറും പുതുമണ്ണില്‍ നനവായ് നീ
ഒരു പാലാഴി പോല്‍ നെഞ്ചില്‍ നീയെന്നും
(അമൃതമായി …)

മിണ്ടി കൊഞ്ചാന്‍ വെമ്പും ചുണ്ടില്‍ പഞ്ചാമൃതമായി (2)
ചിമ്മി ചിമ്മി മിന്നും കണ്ണില്‍ കന്നി നിലാവായ്
ജന്മ ജന്മ തീരം പുല്‍കും മന്ദാകിനി നീ...
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ...
മനതാരില്‍ കതിരായി നീ വിരിയേണം
ഒരു താരട്ടായ് എന്നുള്ളില്‍ ചാരു നീ
(അമൃതമായി…)

തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2)
വെഞ്ചാമര കയ്യാലെന്റെ കണ്ണീരാറ്റാന്‍ വാ
അന്തിചാരം മൂടും കാവില്‍ വിളക്കായ് നീ...
പ്രഭാതങ്ങള്‍ പോലെ ഉണര്‍ത്തിടും മുന്‍പേ...
വഴിയോരം തണലായി നിറയേണം
വെയിലാറുന്ന നോവെന്നില്‍ മായ്ക്കു നീ
(അമൃതമായി…)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണിത്തുമ്പി
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
ചന്ദ്രബിംബത്തിന്‍
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
ചെങ്കതിര്‍ കൈയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
അമൃതമായി അഭയമായ്
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ