View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആളും ആരും ...

ചിത്രംജവാന്‍ ഓഫ് വെള്ളിമല (2012)
ചലച്ചിത്ര സംവിധാനംഅനൂപ്‌ കണ്ണന്‍
ഗാനരചനആര്‍ വേണുഗോപാല്‍
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Viji

Aalum aarum kunnum kulavum cherunna
aalum perum ennum kunnum koodunna
naattil ee naattil en naattil
porunno koode ee paatin theril
nattinpuravum makavum kananay
paattil ee paattil en paattil......
(Aalum aarum...... en naattil)

Minnunniru kannum pookkonnoru chiriyum
thenin mozhiyum ketto kando ningal (2)
paari pokum neram kudamullapoovin gandham
enthoru chandam enthoru chele
poomakalivalude pon kolusilakum
nadayazhakum chenchodiyazhakum kanamo
paattil ee paattil en paattil
(Aalum aarum...... en naattil)

Vingunnoru pranayam parayathoru mounam
karalin chimizhil theera novay ennum
theeram thedi pokum thirayonnum mindathennum
kaikalilenthum ven nurapookkal
kaamukiyivalude ponthiri manalil
vitharumbol athu chitharumbol novaan
paattil ee paatil en paatil

Aalum aarum kunnum kulavum cherunna
aalum perum ennum kunnum koodunna
naattil ee naattil en naattil
porunno koode ee paatin theril
nattinpuravum makavum kananay
paattil ee paattil en paattil......
വരികള്‍ ചേര്‍ത്തത്: വിജി

ആലും ആറും കുന്നും കുളവും ചേരുന്ന
ആളും പേരും എന്നും കുന്നും കൂടുന്ന
നാട്ടിൽ ഈ നാട്ടിൽ എൻ നാട്ടിൽ
പോരുന്നോ കൂടെ ഈ പാട്ടിൽ തേരിൽ
നാട്ടിൻപുറവും മകവും കാണാനായ്
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ.....
(ആലും ആറും...... എൻ നാട്ടിൽ)

മിന്നുന്നിരു കണ്ണും പൂക്കുന്നൊരു ചിരിയും
തേനിൻ മൊഴിയും കേട്ടോ കണ്ടോ നിങ്ങൾ(2)
പാറി പോകും നേരം കുടമുല്ലപൂവിൻ ഗന്ധം
എന്തൊരു ചന്ദം എന്തൊരു ചേലേ
പൂമകളിവളുടെ പൊൻ കൊലുസിളകും
നടയഴകും ചെഞ്ചൊടിയഴകും കാണാമോ
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ
(ആലും ആറും...... എൻ നാട്ടിൽ)

വിങ്ങുന്നൊരു പ്രണയം പറയാതൊരു മൌനം
കരളിൻ ചിമിഴിൽ തീരാ നോവായെന്നും (2)
തീരം തേടി പോകും തിരയൊന്നും മിണ്ടാതെന്നും
കൈകളിലേന്തും വെൺ നുര പൂക്കൾ
കാമുകിയിവളുടെ പൊൻ തിരി മണലിൽ
വിതറുമ്പോൾ അതു ചിതറുമ്പോൾ നോവാണ്
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ

ആലും ആറും കുന്നും കുളവും ചേരുന്ന
ആളും പേരും എന്നും കുന്നും കൂടുന്ന
നാട്ടിൽ ഈ നാട്ടിൽ എൻ നാട്ടിൽ
പോരുന്നോ കൂടെ ഈ പാട്ടിൽ തേരിൽ
നാട്ടിൻപുറവും മകവും കാണാനായ്
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറയുമോ
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : ബിജിബാല്‍
മറയുമോ (റീമിക്സ്)
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : ബിജിബാല്‍
ഒന്നാം കുന്നുമ്മേ
ആലാപനം : മമ്മൂട്ടി   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : ബിജിബാല്‍
ഒഴുകി ഞാന്‍
ആലാപനം : കെ എസ്‌ ചിത്ര, നിഖില്‍ കെ മേനോന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പൊര നിറഞ്ഞൊരു പാതിരാ
ആലാപനം : കോറസ്‌, രാകേഷ്‌ ബ്രഹ്മാനന്ദന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍