View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളമനസ്സിൻ ...

ചിത്രംനാടന്‍പെണ്ണും നാട്ടുപ്രമാണിയും (2000)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎ ബി മുരളി
ആലാപനംകോറസ്‌

വരികള്‍

വരികള്‍ ചേര്‍ത്തത്: ലത നായര്‍

ഇളമനസ്സിന്‍ ചെപ്പു കിലുക്കി
മണി മുത്ത്‌ ചൊരിഞ്ഞൊരു കാലം
കണ്ണാന്തളി മുറ്റം മുറ്റം
കാനക്കിളി പറ്റം പറ്റം
മഴമുകിലിന്‍ അര്ജ്ജുനനൃത്തം
മലരിതളിൽ മഞ്ഞിൻ മുത്തം
മഴയത്തൊരു കുഞ്ഞുനടത്തം
മണി കെട്ടിയ വില്ലിന്‍ ശബ്ദം
മാനത്തൊരു മഴയുടെചിത്രം
മാമ്പൂവിനു നല്ലൊരു മിത്രം
ഇരുളിൽ പൊന്നമ്പിളിവെട്ടം
ഇടനാഴിയിൽ നിന്‍കളിവട്ടം (മഴമുകിലിൻ)
ആലോലം പൊന്നൂഞ്ഞാലാടി അമ്മയ്ക്കൊരു താരാട്ടായി
അണിമാറിൽ ചേർന്നുമയങ്ങീ കാലം..
കണ്ണാടിപ്പുഴ നീന്തിക്കയറി കന്നിപ്പൂ നുള്ളും കാറ്റിൽ
കുന്നിമണി കുങ്കുമമുതിരും കാലം
കുഴലൂതണ പുള്ളിക്കുയിലിനു കൂട്ടിനു നീയില്ലേ കളിചിരിയിൽ..
പകലുകൾ പൊഴിയും നിഴലുകൾ തൻ വഴിയേ നിൻ
ബാല്യം.. വരവായീ പൂക്കാലം
കിനാവും കുന്നിക്കുരുവും
കുടയിലൊതുങ്ങിടുമോർമ്മകൾ മാത്രം
(ആലോലം)

മഴമുകിലിന്‍ അര്ജ്ജുനനൃത്തം
മലരിതളിൽ മഞ്ഞിൻമുത്തം
മഴയത്തൊരു കുഞ്ഞു നടത്തം
മണി കെട്ടിയ വില്ലിന്‍ ശബ്ദം
മാനത്തൊരു മഴയുടെചിത്രം
മാമ്പൂവിനു നല്ലൊരു മിത്രം
ഇരുളിൽ പൊന്നമ്പിളിവെട്ടം
ഇടനാഴിയിൽ നിന്‍കളിവട്ടം

എഴുതാത്തൊരു പുസ്തകമായ് നിൻ
എതിർകാലം കാവലിരുന്നില്ലേ ദൂരേ
വെള്ളാരം കുന്നിൽ പുള്ളോർക്കുടം പാടി..
ആരാരിരാരോ… ആരാരിരാരോ… ആരാരിരാരിരാരോ….

മഴമുകിലിൻ അർജ്ജുനനൃത്തം
മലരിതളിൽ മഞ്ഞിൻ മുത്തം
നിറപറയും പൊന്നുംപൂവും
തിരിയഴകും സർപ്പക്കാവും

അണയാപ്പെരു വെട്ടമുടഞ്ഞു
അലയാനിരുൾ വീഥികളായില്ലേ നെഞ്ചിൽ..
കൂരമ്പു കൊള്ളും രാപ്പാടികൾ തേങ്ങീ..
ആരാരിരാരോ… ആരാരിരാരോ… ആരാരിരാരിരാരോ…. (ആലോലം)

മഴമുകിലിന്‍ അര്ജ്ജുനനൃത്തം
മലരിതളിൽ മഞ്ഞിൻ മുത്തം
മഴയത്തൊരു കുഞ്ഞു നടത്തം
മണി കെട്ടിയ വില്ലിന്‍ശബ്ദം
മാനത്തൊരു മഴയുടെചിത്രം
മാമ്പൂവിനു നല്ലൊരു മിത്രം
ഇരുളിൽ പൊന്നമ്പിളിവെട്ടം
ഇടനാഴിയിൽ നിന്‍കളിവട്ടം

കിനാവും കുന്നിക്കുരുവും
കുടയിലൊതുങ്ങിടുമോർമ്മകൾ മാത്രം
(ആലോലം)

മഴമുകിലിന്‍ അര്ജ്ജുന നൃത്തം
മലരിതളിൽ മഞ്ഞിൻ മുത്തം
മഴയത്തൊരു കുഞ്ഞു നടത്തം
മണി കെട്ടിയ വില്ലിന്‍ ശബ്ദം
മാനത്തൊരു മഴയുടെ ചിത്രം
മാമ്പൂവിനു നല്ലൊരു മിത്രം
ഇരുളിൽ പൊന്നമ്പിളി വെട്ടം
ഇടനാഴിയിൽ നിന്‍ കളിവട്ടം
(മഴമുകിലിൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നും പൊന്നുരുക്കി തീര്‍ത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മയിലാടും കുന്നിന്മേല്‍
ആലാപനം : സന്തോഷ്‌ കേശവ്‌, ഗോപിക പൂര്‍ണ്ണിമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ആതിരത്തുമ്പിയെ
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ആലോലം പൊന്നൂഞ്ഞാലാടി
ആലാപനം : ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ എസ്‌ ചിത്ര, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
സ്നേഹം തളിരിലകളില്‍
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി