View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്ക് വേണം ...

ചിത്രംമഴവില്ലിനറ്റം വരെ (2011)
ചലച്ചിത്ര സംവിധാനംകൈതപ്രം
ഗാനരചനകൈതപ്രം
സംഗീതംദീപാങ്കുരന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Enikku venam puzhavellathil
thullithulumbunna baalyam enikku venam
mazhayil kulichu kuthirunna koumaaram
enikku venam
thumpila neetti veedu vilambunna vaalsalyam
enikku venam
vennilaavinte kodiyonakkasavu mundu
enikku venam
mudiyil melle kaiviralodichurakkaan poonkaattu
Oh...

Pusthakathil olippichu vaykkaan peelithumpu
ilaveyilil manju thilangana karukathumpu
oonjaalaadaan aalmarathinte thaazhekkompu
vaalu pidichaal moolippaayum poovaalthumpi
kunnumpurathe kaattathu paarunnorolakkuda
kalluppum kootti kadichu thinnaan pachamaanga
kannimazhaykku kannil veena manithulli
pullaankuzhalinte chundil muthum ilam thennal
(enikku venam puzha)
Oh...

Ilam karikkin kannu kuthi therichu paayunna madhuram
pulameen vannu kaalil thattunnikkiliyaakkana kuliru
kilunthupole manassilekkaadyam kerana pennu
aarum kaanaathavalkku nalkana kurumbu chertha mutham
meesha mulaykkaatha cherukkanannaval thirichu thannoru mutham
njaanonnum kandilleyennu chirikkaanorambili maaman

enikku venam
uriyil thoongum ura thairinte pulippu
enikku venam
kattu thinnaan aadyam kittiya kuttippilaavile then varikka
enikku venam
kandezhuthaanaval kayyil kurikkunna kittaakkanakku
enikku venam
manassukondu pakaram nalkaan nanmakkurimaanam
O...
enikku venam
ethra paranjaalum ethra kurichaalum theeraa mohangal
Oh...Oh...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എനിക്കു വേണംപുഴവെള്ളത്തിൽ
തുള്ളിതുളുമ്പുന്ന ബാല്യം എനിക്കു വേണം
മഴയിൽ കുളിച്ചു കുതിരുന്ന കൗമാരം
എനിക്കു വേണം
തുമ്പില നീട്ടി വീട് വിളമ്പുന്ന വാൽസല്യം
എനിക്കു വേണം
വെണ്ണിലാവിന്റെ കോടിയോണക്കസവു മുണ്ട്‌
എനിക്കു വേണം
മുടിയിൽ മെല്ലെ കൈവിരലോടിച്ചുറക്കാൻ പൂങ്കാറ്റ്‌
ഓ...

പുസ്തകത്തിൽ ഒളിപ്പിച്ചു വയ്ക്കാൻ പീലിത്തുമ്പ്
ഇളവെയിലിൽ മഞ്ഞു തിളങ്ങുന്ന കറുകത്തുമ്പ്‌
ഊഞ്ഞാലാടാൻ ആൽമരത്തിന്റെ താഴേക്കൊമ്പ്‌
വാലു പിടിച്ചാൽ മൂളിപ്പായും പൂവാൽത്തുമ്പി
കുന്നുമ്പുറത്തെ കാറ്റത്തു പാറുന്നൊരോലക്കുട
കല്ലുപ്പും കൂട്ടി കടിച്ചു തിന്നാൻ പച്ചമാങ്ങ
കന്നിമഴയ്ക്കു കണ്ണിൽ വീണ മണിത്തുള്ളി
പുല്ലാങ്കുഴലിന്റെ ചുണ്ടിൽ മുത്തും ഇളം തെന്നൽ
(എനിക്കു വേണം പുഴ)
ഓ...

ഇളം കരിക്കിൻ കണ്ണു കുത്തി തെറിച്ചു പായുന്ന മധുരം
പുളമീൻ വന്നു കാലിൽ തട്ടുന്നിക്കിളിയാക്കണ കുളിര്‌
കിളുന്തുപോലെ മനസ്സിലേക്കാദ്യം കെറണ പെണ്ണ്‌
ആരും കാണാതവൾക്കു നൽകണ കുറുമ്പു ചേർത്ത മുത്തം
മീശ മുളയ്ക്കാത്ത ചെറുക്കനന്നവൾ തിരിച്ചു തന്നൊരു മുത്തം
ഞാനൊന്നും കണ്ടില്ലേയെന്നു ചിരിക്കണൊരമ്പിളി മാമൻ

എനിക്കു വേണം
ഉറിയിൽ തൂങ്ങും ഉറതൈരിന്റെ പുളിപ്പ്‌
എനിക്കു വേണം
കട്ടു തിന്നാൻ ആദ്യം കിട്ടിയ കുട്ടിപ്പിലാവിലെ തേൻ വരിക്ക
എനിക്കു വേണം
കണ്ടെഴുതാനവൾ കയ്യിൽ കുറിക്കുന്ന കിട്ടാക്കണക്ക്‌
എനിക്കു വേണം
മനസ്സുകൊണ്ടു പകരം നൽകാൻ നന്മക്കുറിമാനം
ഓ...
എനിക്കു വേണം
എത്ര പറഞ്ഞാലും എത്ര കുറിച്ചാലും തീരാ മോഹങ്ങൾ
ഓ...ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റബിയ
ആലാപനം : ഉദിത് നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
അവതാരം
ആലാപനം : മധു ബാലകൃഷ്ണന്‍, ദീപാങ്കുരന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
തന്നന്ന
ആലാപനം : കൈതപ്രം, അനു വി കടമ്മനിട്ട, അശ്വതി രമേഷ് , ജയന്‍, സലിഷ്   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
ബൂം ബൂം
ആലാപനം : ദീപാങ്കുരന്‍, ശ്രീചരൺ   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
കളി കളി
ആലാപനം : ദീപാങ്കുരന്‍, സിനോവ് രാജ്   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
നിലാവിന്റെ
ആലാപനം : ദീപാങ്കുരന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍
എനിക്ക് വേണം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍