View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ellaavarkkum ...

MovieKarmayodha (2012)
Movie DirectorMajor Ravi
LyricsMurukan Kattakkada
MusicMurukan Kattakkada
SingersMurukan Kattakkada

Lyrics

Lyrics submitted by: Viji

ellavarkkum thimiram nammalkkellavarkkum thimiram
mangiya kaazhchakal kandu maduthu
kannadakal venam.......... kannadakal venam

raktham chithariya chuvarukal kaanaam
azhinjnja kola koppukal kaanaam
kathikal vellidi vettum naadam
chillukal udanju chitarum naadam
pannivedippuka ponthum theruvil
paatikkaal vira kolvathu kaanaam
mangiya kaazhchakal kandu maduthu
kannadakal venam.......... kannadakal venam


pinchu madikkuthambathu per chernni -
rupathu vellikkasinu koduthittuzhuthu
marikkum kaazhchakal kaanaam
theruvil swapnam karinja mukhavum
neettiya pinju karangal kaanaam
arikil seemakkarinnullil sukhaseethala
mrudu maarin chooril oru swaanan
paal nunavathu kaanaam
mangiya kaazhchakal kandu maduthu
kannadakal venam.......... kannadakal venam


pottiya thaali charadukal kaanaam
potta madyakkuppikal kaanaam
palisappattini padi kerumbol
purakile maavil kayarukal kaanaam
tharayilorilayiloralpam chorayil
koonanurumbira thedal kaanaam
mangiya kaazhchakal kandu maduthu
kannadakal venam.......... kannadakal venam
kannadakal venam.......... kannadakal venam
വരികള്‍ ചേര്‍ത്തത്: വിജി

എല്ലാവര്ക്കും തിമിരം നമ്മൾക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം........ കണ്ണടകൾ വേണം

രക്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകൾ ഉടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവിൽ
പാതിക്കാൽ വിറ കൊൾവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം........ കണ്ണടകൾ വേണം

പിഞ്ചു മടിക്കുത്തമ്പതു പേർ ചേർന്നി -
രുപതു വെള്ളിക്കാശു കൊടുത്തിട്ടുഴുതു
മറിക്കും കാഴ്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമക്കാറിന്നുല്ലിൽ സുഖശീതള
മൃദു മാറിൻ ചൂടിൽ ഒരു ശ്വാനൻ
പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം........ കണ്ണടകൾ വേണം

പൊട്ടിയ താലി ചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശപ്പട്ടിണി പടി കേറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരല്പം ചോരയില്‍
കൂനനുറൂമ്പിര തേടൽ കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം........ കണ്ണടകൾ വേണം
കണ്ണടകൾ വേണം........ കണ്ണടകൾ വേണം


Other Songs in this movie

Karmmayodhaa Theme Rap
Singer : Jafri Jonadhan   |   Lyrics :   |   Music : Jafri Jonadhan
Karmmayodhaa Theme
Singer : Jafri Jonadhan   |   Lyrics :   |   Music : Jafri Jonadhan
Mooliyo Vimookamaay
Singer : Najim Arshad   |   Lyrics : Madhu Vasudevan   |   Music : MG Sreekumar