View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നണിഞ്ഞിട്ടില്ല ഞാന്‍ ...

ചിത്രംനായരു പിടിച്ച പുലിവാല് (1958)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

ponnaninjittilla njan
ponjaninjittilla njan pottukutheettilla njan
enthinaanu enne nokki kannukondoru mayilattam
kannu kondoru mayilattam

kannezhutheettilla njan kaappaninjittila njan
kaappaninjittilla njna
ellaarkkum ennekkandaal
vallaathoru thelinottam,
vallaathoru thelinottam!
ponnaninjittilla njan..)

paadathu paarinadakkum pananthathayanu njan,(2)
paattilla padippumulla koottamilla kooduvaan!
veedinte muttathulla kaattumullayanu njan
kaattumullayaanu njan
kovilililla poojacheyyaan-devanennne venamo,
devanennne venamo ? (ponnaninjittilla njan..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നണിഞ്ഞിട്ടില്ല ഞാന്‍
പൊന്നണിഞ്ഞിട്ടില്ല ഞാന്‍ പൊട്ടുകുത്തീട്ടില്ല ഞാന്‍
എന്തിനാണ് എന്നെ നോക്കി കണ്ണ് കൊണ്ടൊരുമയിലാട്ടം
കണ്ണ് കൊണ്ടു മയിലാട്ടം

കണ്ണെഴുതീട്ടില്ല ഞാന്‍ കാപ്പണിഞ്ഞിട്ടില്ല ഞാന്‍
കാപ്പണിഞ്ഞിട്ടില്ല ഞാന്‍ (2)
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
വല്ലാത്തൊരു തെളിനോട്ടം,
വല്ലാത്തൊരു തെളിനോട്ടം!
പൊന്നണിഞ്ഞിട്ടില്ല ഞാന്‍..

പാടത്തു പാറിനടക്കും പനംതത്തയാണ് ഞാന്‍(2)
പാട്ടില്ല പഠിപ്പുമില്ല കൂട്ടമില്ല കൂടുവാന്‍!(2)
വീടിന്റെ മുറ്റത്തുള്ള കാട്ടുമുല്ലയാണ് ഞാന്‍
കാട്ടുമുല്ലയാണ് ഞാന്‍(2)
കോവിലില്ല പൂജചെയ്യാന്‍ - ദേവനെന്നെ വേണമോ?
ദേവെനെന്നെ വേണമോ?(2)
പൊന്നണിഞ്ഞിട്ടില്ല ഞാന്‍..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തു സൂക്ഷിച്ചൊരു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഹാലു പിടിച്ചൊരു പുലിയച്ചന്‍
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇനിയെന്നു കാണുമെന്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുനീരിതു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്തിനിത്ര പഞ്ചസാര
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വെളുത്ത പെണ്ണേ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ധിനക്കു ധിനക്കു
ആലാപനം : കെ രാഘവന്‍, കോറസ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍