View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരം തീരാ പാതകൾ ...

ചിത്രംപകരം (2013)
ചലച്ചിത്ര സംവിധാനംശ്രീവല്ലഭൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Dooram theeraa paathakal thedum
kaalam kaanaa yaathrakkaaraa (dooram)
nee thudangiya sanchaarangal
nee thudangiyidathaaninnum
shariyude kadalilninno
thettinte karayilninno
engine piravi pirannu
utharam ariyaa chodyaminnum
utharam ariyaa chodyam
(Dooram)

Udikkaatha kizhakkinte pidikkullil amaraathe
padinjaarasthamikkaathe karangumbozhum
(udikkaatha)
thaalam thettaathe paayum
dinaraathra kootharangil
kaalathin odungaatha kaathiruppu (Thaalam)
(Dooram)

Thudikkunna manassinte chirikkullil aliyunnu
midikkunna mizhineerin shavakkolangal
(Thudikkunna)
bandhangal chernnalakkum
vizhuppubhaandavum thaangi
snehathin veluthedakkaathiruppu (bandhangal)
(Dooram)
Utharam ariyaa chodyam...
utharam ariyaa chodyam.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ദൂരം തീരാ പാതകൾ തേടും
കാലം കാണാ യാത്രക്കാരാ (ദൂരം)
നീ തുടങ്ങിയ സഞ്ചാരങ്ങൾ
നീ തുടങ്ങിയിടത്താണിന്നും
ശരിയുടെ കടലിൽനിന്നോ
തെറ്റിന്റെ കരയിൽനിന്നോ
എങ്ങിനെ പിറവി പിറന്നു
ഉത്തരം അറിയാ ചോദ്യമിന്നും
ഉത്തരം അറിയാ ചോദ്യം
(ദൂരം)

ഉദിക്കാത്ത കിഴക്കിന്റെ പിടിക്കുള്ളിലമരാതെ
പടിഞ്ഞാറസ്തമിക്കാതെ കറങ്ങുമ്പോഴും
(ഉദിക്കാത്ത)
താളം തെറ്റാതെ പായും
ദിനരാത്ര കൂത്തരങ്ങിൽ
കാലത്തിൻ ഒടുങ്ങാത്ത കാത്തിരുപ്പ്‌ (താളം)
(ദൂരം)

തുടിക്കുന്ന മനസ്സിന്റെ ചിരിക്കുള്ളിൽ അലിയുന്നു
മിടിക്കുന്ന മിഴിനീരിൻ ശവക്കോലങ്ങൾ
(തുടിക്കുന്ന)
ബന്ധങ്ങൾ ചേർന്നലക്കും
വിഴുപ്പുഭാണ്ഡവും താങ്ങി
സ്നേഹത്തിൻ വെളുത്തേടക്കാത്തിരുപ്പ്‌ (ബന്ധങ്ങൾ)
(ദൂരം)
ഉത്തരം അറിയാ ചോദ്യം...
ഉത്തരം അറിയാ ചോദ്യം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയാന്‍ അറിയാത്ത കാര്യം
ആലാപനം : മഞ്ജരി, രവിശങ്കര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദൂരം തീരാ പാതകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നീലമേഘം
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍