View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എരിവെയില്‍ കൊളളും ...

ചിത്രംഇതു പാതിരാമണൽ (2013)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Eriveyilu kollum kilimakalu konchi
ennamma chirakiloru thanalekumo....
chori manalu chikkum ilayavalu kenchi
ennamma inivaliyorurira thedumo....
kunjukokkin annamekaan....
ammayaay njaan paanju pokunnithaa...
(Eriveyilu kollum...)

Kaalan paruntho.....nakhamode ninne
kaalil kurukkaan varilla ponne....
ottakku ningal ira theduvaano
aakum vareykkum njaan kaavalalle...
amma ningalkku nalkunnoree vaakkukal
kelkkumennaal varillathmanombarangal
paathiraavin kooriruttil kannu randum raanthalaakum.....
(Eriveyilu kollum)

Kaayalpparappil kunjolamellaam
kaalil kilungum chilanka thanne.....
angekkare ninnoru thoniyeri
ingottoraalo virunnu vannalente-
kunjikkidaangalkku thaangenkilo
ente ullinte koottayirunnenkilo....
pinneyennum .....bheethi maarum
nombarangal maanju pokillayo.....
(Eriveyilu kollum.....)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു തണലേകുമോ....
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി
എന്നമ്മ ഇനിവലിയൊരുരിര തേടുമോ...
കുഞ്ഞുകൊക്കില്‍ അന്നമേകാന്‍...
അമ്മയായ് ഞാന്‍ പാഞ്ഞു പോകുന്നിതാ...
(എരിവെയിലു കൊള്ളും....)

കാലന്‍ പരുന്തോ...നഖമോടെ നിന്നെ
കാലില്‍ കുരുക്കാന്‍ വരില്ല പൊന്നേ...
ഒറ്റയ്ക്കു നിങ്ങള്‍ ഇര തേടുവാനോ
ആകും വരേയ്ക്കും ഞാന്‍ കാവലല്ലേ...
അമ്മ നിങ്ങള്‍ക്കു നല്‍കുന്നൊരീ വാക്കുകള്‍
കേള്‍ക്കുമെന്നാല്‍ വരില്ലാത്മനൊമ്പരങ്ങള്‍
പാതിരാവിന്‍ കൂരിരുട്ടില്‍ കണ്ണു രണ്ടും റാന്തലാകും...
(എരിവെയിലു കൊള്ളും....)

കായല്‍പ്പരപ്പിന്‍ കുഞ്ഞോളമെല്ലാം
കാലില്‍ കിലുങ്ങും ചിലങ്ക തന്നെ...
അങ്ങേക്കരെ നിന്നൊരു തോണിയേറി
ഇങ്ങോട്ടൊരാളോ വിരുന്നു വന്നാലെന്റെ-
കുഞ്ഞിക്കിടാങ്ങൾ‌ക്കു താങ്ങെങ്കിലോ
എന്റെ ഉള്ളിന്റെ കൂട്ടായിരുന്നെങ്കിലോ...
പിന്നെയെന്നും...ഭീതി മാറും
നൊമ്പരങ്ങള്‍ മാഞ്ഞുപോകില്ലയോ....
(എരിവെയിലു കൊള്ളും....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം തേനോലും
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
അച്ഛനൊരു മലയുണ്ടേ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌