View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടത്തിന്‍ മണ്ണിലു ...

ചിത്രംരണ്ടിടങ്ങഴി (1958)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ

വരികള്‍

Added by madhavabhadran on February 6, 2011
 
പാടത്തിന്‍ മണ്ണിലു് മണിനെല്ലു് വെളയിക്കാന്‍
ചൊണയുള്ളമക്കളേ ചെല്ലാം
പറയനും പൊലയനും തമ്പിരാന്റെ മുന്നിലു്
പണിചെയ്യും മാടുകളല്ലാ

ചൊരിയണ മഴയത്തും പൊരിയണ വെയിലത്തും
ചോര നീരാക്കിപ്പണിഞ്ഞു്
ചൊവ്വുള്ള പാടത്തു് വിത്തിട്ടു് വെളയിച്ചു്
ചോറൂട്ടി നാട്ടിനെയെല്ലാം - നമ്മള്‍
ചോറൂട്ടി....

കര്‍ഷകത്തൊഴിലാളി സിന്ദാബാദു്
തൊഴിലാളി സംഘം സിന്ദാബാദു്

പണമൊള്ള തമ്പ്രാനു കതിരും കൊടുത്തിട്ടു്
പതിരിന്നു് പടിവാതല്‍ കാത്തു്
കരയാനും കിഴിയാനും നില്‍ക്കണതെന്തിനു്
കരളൊറച്ചൊന്നായി നിന്നാല്‍

പഞ്ചം കളയണ വേലയെടുക്കണ
പറയനും സ്വന്തമീ മണ്ണു്
അവനുള്ളവകാശമാരു തടഞ്ഞാലു -
മതിനെയെതിര്‍ത്തീടുമിന്നു് - അവര്‍
അതിനെയെതിര്‍ത്തീടുമിന്നു്

കര്‍ഷകത്തൊഴിലാളി സിന്ദാബാദു്
തൊഴിലാളി സംഘം സിന്ദാബാദു്

----------------------------------

Added by devi pillai on February 13, 2011

paadathin mannilu maninellu vilayikkaan
chonayulla makkalalle chellaam
parayanum pulayanum tjambiraante minnilu
panicheyyum maadukalallaa

choriyana mazhayathum poriyana veyilathum
chora neeraakki paninju
chovvulla paadathu vithittu velayichu
choorootti naattineyellaam nammal
chorootti.......

karshakathozhilaali sankham zindabad
thozhilaali sangham zindabad

panamolla thambraanu kathirum koduthittu
pathirinnu padivaathil kaathu
karayaanum kizhiyaanum nilkkanathenthinu
karalorachonnaayi ninnaal

pancham kalayaana velayedukkana
parayanum swanthamee mannu
avanullavakaashamaaru thadanjaalum
athineyethirtheeduminnu avar
athine ethirtheeduminnu

karshakathozhilali sangham zindabad
thozhilaali sangam zindabad


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടക്കുയലൂതുന്നേ
ആലാപനം : കമുകറ, കെ പി എ സി സുലോചന   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂമഴ പെയ്തല്ലു
ആലാപനം : കെ പി എ സി സുലോചന   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓടുന്നുണ്ടോടുന്നുണ്ടേ
ആലാപനം : സി എസ്‌ രാധാദേവി, മീന സുലോചന   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തുമ്പപ്പൂ പെയ്യണ
ആലാപനം : കമുകറ, കെ പി എ സി സുലോചന   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : തൃശ്ശൂര്‍ പി രാധാകൃഷ്ണന്‍
കാട്ടി നിന്ന നിന്നെ
ആലാപനം : കമുകറ, കെ പി എ സി സുലോചന   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാളെയാണു കല്യാണം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാണാത്തതെല്ലാം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താ തിക്കിട തിന്താരേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍