Kathorthuvo ...
Movie | August Club (2013) |
Movie Director | KB Venu |
Lyrics | Rafeeq Ahamed |
Music | Bennett, Veetrag |
Singers | Sujatha Mohan, Veetrag |
Lyrics
Lyrics submitted by: Indu Ramesh Kaathorthuvo jaalakam.. aa raavile manthranam.. kaathorthuvo jaalakam.. aa raavile manthranam.. enthino.. aakaashamorkkunu mazhayude oru vari thoomanju chollunnu tharalamaam mrudumozhi poyppoya kaalaathin gaanaalaapanam... kaathorthuvo jaalakam.. aa raavile manthranam... Doore.. vijanamoru konil oru neermaathalam pootha pol nee etho.. vivashakaramettil verolavum kulirothee.. rithubhedangal sugandham kayyilenthi.. aadyaanuraagathil iravukal pakalukal aapaadamaliyumpol madhuramaam maraviyaay ekaantha yaamangal nidraaheenamaay... Kaathorthuvo jaalakam.. aa raavile manthranam... Vaanil.. surabhilamoru theril oru chandrodayam vanna pol nee.. kaattil.. kurunirakal paari oru vaadaamalar choodiyaadi.. anuraagathin marandam nenchilenthi kaanaathirunnappol eriyumee venalaay orkkaathirunnappol mazhamukilppeeliyaay eeran dinaanthathil aashaameghamaay... Kaathorthuvo jaalakam.. aa raavile manthranam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കാതോർത്തുവോ ജാലകം.. ആ രാവിലെ മന്ത്രണം.. കാതോർത്തുവോ ജാലകം.. ആ രാവിലെ മന്ത്രണം.. എന്തിനോ.. ആകാശമോർക്കുന്നു മഴയുടെ ഒരു വരി തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദുമൊഴി പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം... കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം... ദൂരേ.. വിജനമൊരു കോണിൽ ഒരു നീർമാതളം പൂത്ത പോൽ നീ.. ഏതോ.. വിവശകരമേട്ടിൽ വേരോളവും കുളിരോതീ.. ഋതുഭേദങ്ങൾ സുഗന്ധം കൈയ്യിലേന്തി.. ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ ആപാദമലിയുമ്പോൾ മധുരമാം മറവിയായ് ഏകാന്തയാമങ്ങൾ നിദ്രാഹീനമായ്... കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം... വാനിൽ.. സുരഭിലമൊരു തേരിൽ ഒരു ചന്ദ്രോദയം വന്ന പോൽ നീ.. കാറ്റിൽ.. കുറുനിരകൾ പാറി ഒരു വാടാമലർ ചൂടിയാടി.. അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി.. കാണാതിരുന്നപ്പോൾ എരിയുമീ വേനലായ് ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ് ഈറൻദിനാന്തത്തിൽ ആശാമേഘമായ്... കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം... |
Other Songs in this movie
- Vaathil Chaarumo
- Singer : Shreya Ghoshal, Sreenivas | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Kaatutheno
- Singer : Vijay Prakash, Shobi Thilakan | Lyrics : Rafeeq Ahamed | Music : Bennett, Veetrag