View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതോര്ത്തുവോ ...

ചിത്രംഓഗസ്റ്റ് ക്ലബ് (2013)
ചലച്ചിത്ര സംവിധാനംകെ ബി വേണു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബെന്നെറ്റ്‌, വീത് രാഗ്
ആലാപനംസുജാത മോഹന്‍, വീത് രാഗ്

വരികള്‍

Lyrics submitted by: Indu Ramesh

Kaathorthuvo jaalakam.. aa raavile manthranam..
kaathorthuvo jaalakam.. aa raavile manthranam.. enthino..
aakaashamorkkunu mazhayude oru vari
thoomanju chollunnu tharalamaam mrudumozhi
poyppoya kaalaathin gaanaalaapanam...
kaathorthuvo jaalakam.. aa raavile manthranam...

Doore.. vijanamoru konil
oru neermaathalam pootha pol nee
etho.. vivashakaramettil
verolavum kulirothee..
rithubhedangal sugandham kayyilenthi..
aadyaanuraagathil iravukal pakalukal
aapaadamaliyumpol madhuramaam maraviyaay
ekaantha yaamangal nidraaheenamaay...

Kaathorthuvo jaalakam.. aa raavile manthranam...

Vaanil.. surabhilamoru theril
oru chandrodayam vanna pol nee..
kaattil.. kurunirakal paari
oru vaadaamalar choodiyaadi..
anuraagathin marandam nenchilenthi
kaanaathirunnappol eriyumee venalaay
orkkaathirunnappol mazhamukilppeeliyaay
eeran dinaanthathil aashaameghamaay...

Kaathorthuvo jaalakam.. aa raavile manthranam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാതോർത്തുവോ ജാലകം.. ആ രാവിലെ മന്ത്രണം..
കാതോർത്തുവോ ജാലകം.. ആ രാവിലെ മന്ത്രണം.. എന്തിനോ..
ആകാശമോർക്കുന്നു മഴയുടെ ഒരു വരി
തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദുമൊഴി 
പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം...
കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം...

ദൂരേ.. വിജനമൊരു കോണിൽ
ഒരു നീർമാതളം പൂത്ത പോൽ നീ..
ഏതോ.. വിവശകരമേട്ടിൽ
വേരോളവും കുളിരോതീ..
ഋതുഭേദങ്ങൾ സുഗന്ധം കൈയ്യിലേന്തി..
ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ
ആപാദമലിയുമ്പോൾ മധുരമാം മറവിയായ്
ഏകാന്തയാമങ്ങൾ നിദ്രാഹീനമായ്...

കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം...

വാനിൽ.. സുരഭിലമൊരു തേരിൽ
ഒരു ചന്ദ്രോദയം വന്ന പോൽ നീ..
കാറ്റിൽ.. കുറുനിരകൾ പാറി
ഒരു വാടാമലർ ചൂടിയാടി..
അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി..
കാണാതിരുന്നപ്പോൾ എരിയുമീ വേനലായ്
ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ്
ഈറൻദിനാന്തത്തിൽ ആശാമേഘമായ്...

കാതോർത്തുവോ ജാലകം... ആ രാവിലെ മന്ത്രണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാതിൽ ചാരുമോ
ആലാപനം : ശ്രേയ ഘോഷാൽ, ശ്രീനിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
കാട്ടു തേനോ
ആലാപനം : വിജയ് പ്രകാശ്, ഷോബി തിലകൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്