Ezhuthiri Vilakkinte ...
Movie | Violet (2013) |
Movie Director | M Shabareesh |
Lyrics | Joffy Tharakan |
Music | Shamej Sreedhar |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Parayuvaan ariyaathe nirayum vedanayil eriyukayaanen chethanayum piriyuvaanaano nee manassin maalikayil pon mayilppeeliyaal koodorukki vidhiyude kaaladikal nizhalaay arikil saanthwanamekaan neeyevide? iniyee hridaya vishaadaraagam novum nenchin swaramaakum nirayum yaaminiyil... (Parayuvaan ariyaathe) Etho theeraa shaapam peri alayukayaanee kathiravanennum nenchodu cherthoru saanthwanamekaan shraavana chandranum oru moham paarijaathappoo viriyum paathiraavin kadavil ozhukivarum thennalinte mizhikalilum mounam panimalarin chodikalilum kadanamoorum gaanam manassin thanthrikalil unarunnormmakalum... Sandhyayilinnum peythoru mazha than gadgadamennil nirayunnu paalappoovin manamozhukunnu nimishadalangal kozhiyunnu niramizhiyil jalakanangal uthirumaardra sandhye pidayumente karalinullil amrithavarshamekoo eriyumagnijwaalayaayi urukidunnu hridayam neelanisheedhiniyil...nirayum vedanayil... (parayuvaan ariyaathe) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പറയുവാൻ അറിയാതെ നിറയും വേദനയിൽ എരിയുകയാണെൻ ചേതനയും പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ പൊൻ മയിൽപ്പീലിയാൽ കൂടൊരുക്കി വിധിയുടെ കാലടികൾ നിഴലായ് അരികിൽ സാന്ത്വനമേകാൻ നീയെവിടെ? ഇനിയീ ഹൃദയ വിഷാദരാഗം നോവും നെഞ്ചിൻ സ്വരമാകും നിറയും യാമിനിയിൽ... (പറയുവാൻ അറിയാതെ) ഏതോ തീരാ ശാപം പേറി അലയുകയാണീ കതിരവനെന്നും നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ ശ്രാവണ ചന്ദ്രനും ഒരു മോഹം പാരിജാതപ്പൂ വിരിയും പാതിരാവിൻ കടവിൽ ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം മനസ്സിൻ തന്ത്രികളിൽ ഉണരുന്നോർമ്മകളും... സന്ധ്യയിലിന്നും പെയ്തൊരു മഴ തൻ ഗദ്ഗദമെന്നിൽ നിറയുന്നു പാലപ്പൂവിൻ മണമൊഴുകുന്നു നിമിഷദലങ്ങൾ കൊഴിയുന്നു നിറമിഴിയിൽ ജലകണങ്ങൾ ഉതിരുമാർദ്ര സന്ധ്യേ പിടയുമന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ എരിയുമഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം നീലനിശീഥിനിയിൽ...നിറയും വേദനയിൽ... (പറയുവാൻ അറിയാതെ) |
Other Songs in this movie
- Maanam Neele
- Singer : Sujatha Mohan | Lyrics : Joffy Tharakan, Karoor Sasi | Music : Shamej Sreedhar
- Thaaramizhikalil
- Singer : Shweta Mohan | Lyrics : Joffy Tharakan, Karoor Sasi | Music : Shamej Sreedhar
- Ittuveezhunnu
- Singer : Seena | Lyrics : Joffy Tharakan, Karoor Sasi | Music : Shamej Sreedhar