View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍ത്തിങ്കല്‍ താലമെടുത്തവര്‍ [മഗ്ദലന മറിയം] ...

ചിത്രംജീവിതനൗക (1951)
ചലച്ചിത്ര സംവിധാനംകെ വേമ്പു
ഗാനരചനവള്ളത്തോള്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌, ടി കെ ബാലചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Madhava Bhadran

Kezhuka kezhuka eezhamaankannale
kezhuvorkkaaswasam eeka daivam
oh....

Vaathilkkal shankichu nilkkenda mugdhe nee
swaanthryamodakathekku chellaam
ketta maargathil nadanna nin kaalcheli
mrishtamaayallo nin kanneerinaal thaan

Naadha thavaashakal kettu nadakkathe
nanaparaadhangal cheythu poy njaan
shaasithaavaayone sarvvam kshamichu than
dasiye thrikkalkkal nirthename

Muttuvin vathil thurakkumennangunnu
pattangamaay chonnathorthu konde
thaavakanugrahadwarathil muttumee
paavathinnekakingulpravesham

Allalperungadalkkallolamalayil
thellalanju kuzhangunnu njan
ezhayam enne karettuvaan mattoru-
ndaazhikku meethe nadannavane

Cheyyaruthaathatu cheythavalengilu
meyenne thallolle thamburane
theeyineppolum thanuppikkumipponmthri
kkayyinaal theerthavalallo njanum

Poykkolka penkunje dugham vedinju nee
ulkkonda viswasam kathu ninne
appappol pathakam cheythathinikkeyum
ippashchaathaapame praayshchitham
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കേഴുക കേഴുക ഏഴമാന്‍കണ്ണാളേ
കേഴുവോര്‍ക്കാശ്വാസം ഏകും ദൈവം
ഓ..

വാര്‍ത്തിങ്കള്‍ താലമെടുത്ത വസന്തരാ -
വേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍
ശ്രീല ഗലേല ജില്ലയ്ക്കൊരു തൂമുത്തു-
മാലയായ് മിന്നീ നയിൻ പട്ടണം

താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലമായു്
നിങ്ങള്‍ തന്‍ കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയില്‍ വീണു പോയോ

ദാരിദ്ര്യശുഷ്ക്കമാം പാഴു്ക്കുടിലൊ -
ന്നിലാണീരുചിരാംഗി ജനിച്ചതത്രേ
പാറപ്പുറത്തൊരു ഭംഗിയേറും പനി -
നീരലരുണ്ടായിതെങ്ങിനേയോ

സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ
എന്റെ സ്വസ്ഥം കവരുന്ന താരമേ
സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ

കൊല്ലാതെ പാപം ഇതു പാപമേ
ദോഷം ചെയ്യാതെ ശാപമിതു സോദരാ

ലീലയാ കണ്ടു ചിരിപ്പാനായു് വഞ്ചകന്‍
മേലേ വിരിച്ചിട്ട പുല്‍പ്പരപ്പില്‍
മേയാനായു് ചെന്നൊരു പെണ്‍മാന്‍ നിരാലംബ
യായിതാ വീണുപോയു് മുൾക്കുഴിയില്‍

കൊറ്റിന്നുഴക്കരികാണാതിരുന്നവള്‍
കൊറ്റക്കുട ചൂടും റാണിയായി
ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ് ചേര്‍ന്നാ
ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ

രക്ഷിക്ക ചാരിത്ര്യം (3)

കേഴുക കേഴുക ഏഴമാന്‍കണ്ണാളേ
കേഴുവോര്‍ക്കാശ്വാസം ഏകും ദൈവം
ഓ..

വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കേണ്ട മുഗ്ദ്ധേ നീ
സ്വാതന്ത്ര്യമോടകത്തേക്കു ചെല്ലാം
കെട്ട മാര്‍ഗ്ഗത്തില്‍ നടന്ന നിന്‍ കാല്‍ച്ചെളി
മൃഷ്ടമായല്ലോ നിന്‍ കണ്ണീരാല്‍ താന്‍

നാഥാ തവാശകള്‍ കേട്ടു നടക്കാതെ
നാനാപരാധങ്ങള്‍ ചെയ്തു പോയു് ഞാന്‍
ശാസിതാവായോനേ സര്‍വ്വം ക്ഷമിച്ചു തൻ
ദാസിയെ തൃക്കാല്‍ക്കല്‍ നിര്‍ത്തേണമേ

മുട്ടുവിന്‍ വാതില്‍ തുറക്കുമെന്നങ്ങുന്നു
പട്ടാങ്ങമായു് ചൊന്നതോര്‍ത്തുകൊണ്ടേ
താവകാനുഗ്രഹദ്വാരത്തില്‍ മുട്ടുമീ
പാവത്തിന്നേകുകിങ്ങുൾപ്രവേശം

അല്ലല്‍പ്പെരുങ്കടല്‍ക്കല്ലോലമാലയില്‍
തെല്ലല്ലലഞ്ഞു കുഴങ്ങുന്നു ഞാന്‍
ഏഴയാം എന്നേ കരേറ്റുവാന്‍ മറ്റാരു -
ണ്ടാഴിക്കു മീതേ നടന്നവനേ

ചെയ്യരുതാത്തതു ചെയ്തവളെങ്കിലു
മീയെന്നെ തള്ളൊല്ലേ തമ്പുരാനേ
തീയിനെപ്പോലും തണുപ്പിക്കുമിപ്പൊൻതൃ
ക്കൈയ്യിനാൽ തീര്‍ത്തവളല്ലോ ഞാനും

പൊയു്ക്കൊള്‍ക പെണ്‍കുഞ്ഞേ ദുഃഖം വെടിഞ്ഞു നീ
ഉള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനഗായികേ വാനില്‍ വരൂ നായികേ
ആലാപനം : പി ലീല, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാഹി തായേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അകാലേ ആരും കൈ വിടും
ആലാപനം : മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനത്തലയോളം വെണ്ണ
ആലാപനം : ആലപ്പുഴ പുഷ്പം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദമിയലും ബാലേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗതിയേതുമില്ല
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോര്‍ന്നിടുമോ കണ്ണീര്‍
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോരാത്തശ്രുധാര
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാപമാണിതു ബാലേ
ആലാപനം : ഘണ്ടശാല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാതകളില്‍ വാണീടുമീ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഘോരാന്ധകാരമയ
ആലാപനം : പി ലീല, ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമരാജ്യമാര്‍ന്നു
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പശിയാലുയിര്‍വാടി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരുതിടാതേ
ആലാപനം : ആലപ്പുഴ പുഷ്പം   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി