View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിമനുകം ...

ചിത്രംവസന്തത്തിന്റെ കനല്‍വഴികളിൽ (2014)
ചലച്ചിത്ര സംവിധാനംഅനിൽ വി നാഗേന്ദ്രൻ
ഗാനരചനഅനിൽ വി നാഗേന്ദ്രൻ
സംഗീതംജെയിംസ് വസന്തന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Adimanukam chumalil thookkiya thozhilaalikale (2)
durithakkanneerkkayatthil mungiya daridrakodikale
manushya jeevikale ... sahodarangale ...
(Adimanukam)

Thalarnnupokaathuraccha kaalil pidanjeneekkoo
thalarnnupokaathuraccha kaalil pidanjeneekkoo - ee
kanal vazhikale kadannu chennaal
chuvanna pookkaalam - nammude
chuvanna pookkaalam

Ethrayethra thalamurayaay sahichu ningal
mrigangalekkaal nikrishtaraayi kazhinju ningal (ethra)
ningalozhukkiya chora_ppuzhayil ninnallo
janmikal mutthum ponnum vaarikkoottunnu
ningal njerinju thakarnnu veeNa bhoomiyilallo
chooshakar manimedakalil sukhichu vaazhunnu
unaroo sakhaakkale ... poruthoo sakhaakkale - ee
kanal vazhikale kadannu chennaal
chuvanna pookkaalam - nammude
chuvanna pookkaalam

Ethrayethra sodarimaarude maanam cheenthi
ethra kidaangal nonthu karanjee mannil chernnu (ethrayethra)
ningadeyasthikal urukkivaartha changalayallo
janmam muzhuvan ningal thanne aniyunnu
ningal pidanju marichu veena mannithilallo
marddakar ningade kunjungaLkkaay jayil theerkkunnu
unaroo sakhaakkale ... poruthoo sakhaakkale - ee
kanal vazhikale kadannu chennaal
chuvanna pookkaalam - nammude
chuvanna pookkaalam
(Adima)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ (2)
ദുരിതക്കണ്ണീർക്കയത്തിൽ മുങ്ങിയ ദരിദ്രകോടികളേ
മനുഷ്യ ജീവികളെ ... സഹോദരങ്ങളേ ...
(അടിമനുകം)

തളർന്നുപോകാതുറച്ച കാലിൽ പിടഞ്ഞെണീക്കൂ
തളർന്നുപോകാതുറച്ച കാലിൽ പിടഞ്ഞെണീക്കൂ - ഈ
കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം - നമ്മുടെ
ചുവന്ന പൂക്കാലം

എത്രയെത്ര തലമുറയായ്‌ സഹിച്ചു നിങ്ങൾ
മൃഗങ്ങളേക്കാൾ നികൃഷ്ടരായി കഴിഞ്ഞു നിങ്ങൾ (എത്ര)
നിങ്ങളൊഴുക്കിയ ചോരപ്പുഴയിൽ നിന്നല്ലോ
ജന്മികൾ മുത്തും പൊന്നും വാരിക്കൂട്ടുന്നു
നിങ്ങൾ ഞെരിഞ്ഞു തകർന്നു വീണ ഭൂമിയിലല്ലോ
ചൂഷകർ മണിമേടകളിൽ സുഖിച്ചു വാഴുന്നു
ഉണരൂ സഖാക്കളേ പൊരുതൂ സഖാക്കളേ - ഈ
കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം - നമ്മുടെ
ചുവന്ന പൂക്കാലം

എത്രയെത്ര സോദരിമാരുടെ മാനം ചീന്തി
എത്ര കിടാങ്ങൾ നൊന്തു കരഞ്ഞീ മണ്ണിൽ ചേർന്നു (എത്രയെത്ര)
നിങ്ങടെയസ്ഥികൾ ഉരുക്കിവാർത്ത ചങ്ങലയല്ലോ
ജന്മം മുഴുവൻ നിങ്ങൾ തന്നെ അണിയുന്നു
നിങ്ങൾ പിടഞ്ഞു മരിച്ചു വീണ മണ്ണിതിലല്ലോ
മർദ്ദകർ നിങ്ങടെ കുഞ്ഞുങ്ങൾക്കായ്‌ ജയിൽ തീർക്കുന്നു
ഉണരൂ സഖാക്കളേ പൊരുതൂ സഖാക്കളേ - ഈ
കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം - നമ്മുടെ
ചുവന്ന പൂക്കാലം
(അടിമ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നല്ലൊരു നാളെയെ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : സി ജെ കുട്ടപ്പൻ
ആളുമഗ്നി
ആലാപനം : രെജു ജോസഫ്‌, രവിശങ്കര്‍, ദേവിക സുബ്രഹ്മണ്യൻ, റജി , ശുഭ രഘുനാഥ്   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
കത്തുന്ന വേനലിലൂടെ
ആലാപനം : അനുരാധ ശ്രീരാം, ആർ കെ രാമദാസ്, ജി ശ്രീറാം   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അത്തിക്കമ്പിൽ
ആലാപനം : സി ജെ കുട്ടപ്പൻ, സൌമ്യ സനാതനൻ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : സി ജെ കുട്ടപ്പൻ
കത്തുന്ന വേനലിലൂടെ (F)
ആലാപനം : പി കെ മേദിനി   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : പി കെ മേദിനി
ചെത്തിമിനുക്കി
ആലാപനം : ശ്രീകാന്ത്‌, അമൃത ജയകുമാർ , സോണിയ സംജദ്, മണക്കാട് ഗോപന്‍, യാസിൻ നിസ്സാർ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : എ ആർ രേഹാന