View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിന്റെ മൂകമാം ...

ചിത്രംകാഞ്ചി (2013)
ചലച്ചിത്ര സംവിധാനംജി എൻ കൃഷ്ണകുമാർ
ഗാനരചനജി എൻ പദ്മകുമാർ
സംഗീതംറോണി റാഫേല്‍
ആലാപനംമുരളി ഗോപി

വരികള്‍

Lyrics submitted by: Indu Ramesh

Raavinte mookamaam shyaamaambarangalil
mizhineerkkanangale snehichu njaan
pularkaalanaalamen shaapamaay unarumpol
paadheyamillaatha padhikanaay njaan...
(raavinte... )

Kaliyugasandhyayil ummarappadiyil njaan
theeppanthameriyunna kaazhcha kandu
paathiraacheppinte vee pilarnnullilekkalarunnoraazhiyum nokki ninnu..
amma than madiyil ninnezhunnettu marayunna
maranamennavale nenchodu cherthu
maranamennavale nenchodu cherthu...

Kaakante kannumaay kazhukante kaalumaay
yamaveshamittavan arike nilppoo
kaakkiyum kallanum kai korthu nilkkumpol
gaandhimaarundenkilenthu kaaryam...

Mizhineerkkanangalaal neerum manassine
mounasharangalaal thaazhittavar
kaalkalil changala korthaniyichavar
parayaatheyentho paranjakannu...
swaardhamee lokam kapadamee sneham
nizhal maathramaanenikkinnu swantham
nizhal maathramaanenikkinnu swantham
nizhal maathramaanenikkinnu swantham
nizhal maathramaanenikkinnu swantham...

Naattuvazhiyile chumaduthaangiyil
raavurakkum komaram njaan
nenchileriyum kanalu konden
kulirakattum jeevitham.. kulirakattum jeevitham...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

രാവിന്റെ മൂകമാം ശ്യാമാംബരങ്ങളിൽ
മിഴിനീർക്കണങ്ങളെ സ്നേഹിച്ചു ഞാൻ
പുലർകാലനാളമെൻ ശാപമായ് ഉണരുമ്പോൾ
പാഥേയമില്ലാത്ത പഥികനായി ഞാൻ...
(രാവിന്റെ മൂകമാം.. )

കലിയുഗസന്ധ്യയിൽ ഉമ്മറപ്പടിയിൽ ഞാൻ
തീപ്പന്തമെറിയുന്ന കാഴ്ച്ച കണ്ടു
പാതിരാച്ചെപ്പിന്റെ വാ പിളർന്നുള്ളിലേക്കലറുന്നൊരാഴിയും നോക്കി നിന്നു..
അമ്മ തൻ മടിയിൽ നിന്നെഴുന്നേറ്റു മറയുന്ന
മരണമെന്നവളെ നെഞ്ചോടു ചേർത്തു
മരണമെന്നവളെ നെഞ്ചോടു ചേർത്തു...

കാകന്റെ കണ്ണുമായ് കഴുകന്റെ കാലുമായ്
യമവേഷമിട്ടവൻ അരികെ നിൽപ്പൂ
കാക്കിയും കള്ളനും കൈകോർത്തു നിൽക്കുമ്പോൾ
ഗാന്ധിമാരുണ്ടെങ്കിലെന്തു കാര്യം...

മിഴിനീർക്കണങ്ങളാൽ നീറും മനസ്സിനെ
മൗനശരങ്ങളാൽ താഴിട്ടവർ
കാൽകളിൽ ചങ്ങല കോർത്തണിയിച്ചവർ
പറയാതെയെന്തോ പറഞ്ഞകന്നു...
സ്വാർഥമീ ലോകം കപടമീ സ്നേഹം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം...

നാട്ടുവഴിയിലെ ചുമടുതാങ്ങിയിൽ
രാവുറക്കും കോമരം ഞാൻ
നെഞ്ചിലെരിയും കനലുകൊണ്ടെൻ
കുളിരകറ്റും ജീവിതം.. കുളിരകറ്റും ജീവിതം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലപ്പൂച്ചേലുള്ള
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ജി എൻ പദ്മകുമാർ   |   സംഗീതം : റോണി റാഫേല്‍
മുല്ലപ്പൂച്ചേലുള്ള [F]
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : ജി എൻ പദ്മകുമാർ   |   സംഗീതം : റോണി റാഫേല്‍
ദൂരെ ഈ യാത്രയിൽ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ജി എൻ പദ്മകുമാർ   |   സംഗീതം : റോണി റാഫേല്‍
കാഞ്ചി ദി സോങ്ങ്
ആലാപനം :   |   രചന : ജി എൻ പദ്മകുമാർ   |   സംഗീതം : റോണി റാഫേല്‍
മുല്ലപ്പൂച്ചേലുള്ള
ആലാപനം : സുമി അരവിന്ദ്   |   രചന : ജി എൻ പദ്മകുമാർ   |   സംഗീതം : റോണി റാഫേല്‍